- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്കിതിപ്പോ പ്രദർശിപ്പിക്കണമായിരുന്നു; അതിനല്ലേ ഈ പെടാപ്പാട് ' ലോക മുലയൂട്ടൽവാരത്തിൽ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം ഷെയർ ചെയ്ത ലിസ ഹെയ്ഡൻ 'ആങ്ങളമാരുടെ' സൈബർ ആക്രമണം
ന്യൂഡൽഹി: സൈബർ ആങ്ങളമാരുടെ അതിക്രമത്തിന് എപ്പോഴും ഇരയായിട്ടുള്ള താരമാണ് ബോളിവുഡ് നടി ലിസ ഹെയ്ഡൻ. സൈബർ ലോകത്ത് സദാചാര പൊലീസ് ചമയുന്ന ഇക്കൂട്ടർ വീണ്ടും ആക്രമണവുമായി രംഗത്തെത്തി. ലോക മുലയൂട്ടൽവാരത്തിൽ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. മോഡലും ഫാഷൻ ഡിസൈനറുമായ ലിസ ഹെയ്ഡൻ തന്റെ മകൻ സാക്കിനെ മുലയൂട്ടുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മുലയൂട്ടൽ എന്നത് എന്റ കുട്ടിയുടെ വളർച്ചയിലെ നിർണായകമായ ഒരു ഘടകമാണെന്നും നിങ്ങളുടെ കുട്ടികളുമായി ഒരു ഇഴയടുപ്പം ഉണ്ടാക്കുവാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടൽ എന്നും പ്രെഗ്‌നൻസി ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു ലിസ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നാലെ ഇവരെ കടന്നാക്രമിച്ചുകൊണ്ട് ചിലർ രംഗത്തെത്തുകയായിരുന്നു. നിങ്ങൾക്ക് ഇപ്പോൽ ഇത് എങ്ങനയെങ്കിലും പ്രദർശിപ്പിക്കം അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ ഇത് എന്നായിരുന്നു ചില സദാചാരവാദികളുടെ ചോദ്യം. ലൈംഗികവൈകൃത
ന്യൂഡൽഹി: സൈബർ ആങ്ങളമാരുടെ അതിക്രമത്തിന് എപ്പോഴും ഇരയായിട്ടുള്ള താരമാണ് ബോളിവുഡ് നടി ലിസ ഹെയ്ഡൻ. സൈബർ ലോകത്ത് സദാചാര പൊലീസ് ചമയുന്ന ഇക്കൂട്ടർ വീണ്ടും ആക്രമണവുമായി രംഗത്തെത്തി. ലോക മുലയൂട്ടൽവാരത്തിൽ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. മോഡലും ഫാഷൻ ഡിസൈനറുമായ ലിസ ഹെയ്ഡൻ തന്റെ മകൻ സാക്കിനെ മുലയൂട്ടുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
മുലയൂട്ടൽ എന്നത് എന്റ കുട്ടിയുടെ വളർച്ചയിലെ നിർണായകമായ ഒരു ഘടകമാണെന്നും നിങ്ങളുടെ കുട്ടികളുമായി ഒരു ഇഴയടുപ്പം ഉണ്ടാക്കുവാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടൽ എന്നും പ്രെഗ്‌നൻസി ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു ലിസ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നാലെ ഇവരെ കടന്നാക്രമിച്ചുകൊണ്ട് ചിലർ രംഗത്തെത്തുകയായിരുന്നു.
നിങ്ങൾക്ക് ഇപ്പോൽ ഇത് എങ്ങനയെങ്കിലും പ്രദർശിപ്പിക്കം അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ ഇത് എന്നായിരുന്നു ചില സദാചാരവാദികളുടെ ചോദ്യം. ലൈംഗികവൈകൃതമാണ താങ്കൾ കാണിക്കുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം. താങ്കൾക്ക് ആ ഭാഗം ഒന്നുമറച്ചൂടായിരുന്നോവെന്നും ചിലർ ചോദിച്ചിരുന്നു.
അതേസമയം തന്നെ താരത്തെ ശക്തമായി പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ഇത് വിമർശിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് അഭിനന്ദിക്കപ്പെടേണ്ടതാണെന്നുമാണ് ഇവർ പറഞ്ഞത്. ഇത് തെറ്റായ കണ്ണോടെ കാണുന്നവരുടെ മനസ് എത്രത്തോളം വികലമാണെന്നും ചിലർ ചോദിക്കുന്നു. വളരെ മനോഹരമായ ഒരു നിമിഷമാണ് ഇവർ പങ്കുവെച്ചിരിക്കുന്നതെന്നും ചിലർ കുറിക്കുന്നു.
സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉള്ള മാഗസിനുകളും മറ്റ് പ്രസിദ്ധീകരണങ്ങളും യാതൊരു മടിയും കൂടാതെ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രത്തെ വിമർശിക്കുന്നത്. ഇവർ കുഞ്ഞിന് മുലട്ടൂന്ന ഭാഗം മറച്ചുവെക്കണമായിരുന്നു എന്ന് പറയുന്നവർ സ്ത്രീകളുടെ നഗ്‌നത ആസ്വദിക്കുന്നവരാണെന്നും ചിലർ കുറ്റപ്പെടുത്തി.
മാതൃത്വമെന്നത് വളരെ സുന്ദരമാണ്. അതിലേറെ സുന്ദരമായ ഒരു നിമിഷമാണ് താങ്കൾ പങ്കുവെച്ചിരിക്കുന്നത്. താങ്കളോട് ഏറെ മതിപ്പും ബഹുമാനവും തോന്നുന്നുവെന്നും ചിലർ കുറിക്കുന്നു. താങ്കളുടെ ഈ പോസ്റ്റിന് നന്ദി. ഒരമ്മയെന്ന നിലയിൽ കുഞ്ഞിനെ പാലൂട്ടുന്നതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസിലാക്കുന്നെന്നും ചിലർ എഴുതുന്നു.