- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിസ ഓട്ടിസം ഇന്റർനാഷണൽ സ്‌കൂൾ കോതനല്ലൂരിൽ; ഉദ്ഘാടനം 19ന്
കോട്ടയം: ഓട്ടിസം കുട്ടികൾക്ക് വേണ്ടി കോട്ടയത്ത് കോതനല്ലൂരിൽ ആരംഭിക്കുന്ന 'ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം'(ലിസ) ഒക്ടോബർ 19ന് പ്രവർത്തനമാരംഭിക്കും. ഓട്ടിസം കുട്ടികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇന്റർനാഷണൽ ഓട്ടിസം സ്‌കൂൾ 19ന് വൈകിട്ട് നാലിന് മോൻസ് ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്യും. മുൻ പി. എസ്. സി. ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് ഓട്ടിസം ഇന്റർനാഷണൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ചെയർമാനും വിദ്യാഭ്യാസ വിദഗ്ധനായ ജലീഷ് പീറ്റർ സെക്രട്ടറിയും യുവസംരഭക മിനു ഏലിയാസ് ട്രഷററുമായ സൊസൈറ്റിയാണ് ഇന്റർനാഷണൽ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുക. കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ രണ്ടര ഏക്കറിലാണ് ക്യാമ്പസ് ഒരുക്കിയിരിക്കുന്നത്. ലാറി ബേക്കർ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ നിലവിൽ 50 കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഒര
കോട്ടയം: ഓട്ടിസം കുട്ടികൾക്ക് വേണ്ടി കോട്ടയത്ത് കോതനല്ലൂരിൽ ആരംഭിക്കുന്ന 'ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം'(ലിസ) ഒക്ടോബർ 19ന് പ്രവർത്തനമാരംഭിക്കും. ഓട്ടിസം കുട്ടികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇന്റർനാഷണൽ ഓട്ടിസം സ്‌കൂൾ 19ന് വൈകിട്ട് നാലിന് മോൻസ് ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്യും. മുൻ പി. എസ്. സി. ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും.
വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് ഓട്ടിസം ഇന്റർനാഷണൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ചെയർമാനും വിദ്യാഭ്യാസ വിദഗ്ധനായ ജലീഷ് പീറ്റർ സെക്രട്ടറിയും യുവസംരഭക മിനു ഏലിയാസ് ട്രഷററുമായ സൊസൈറ്റിയാണ് ഇന്റർനാഷണൽ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുക. കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ രണ്ടര ഏക്കറിലാണ് ക്യാമ്പസ് ഒരുക്കിയിരിക്കുന്നത്. ലാറി ബേക്കർ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ നിലവിൽ 50 കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഒരു ക്ലാസ്സിൽ അഞ്ച് കുട്ടികൾ എന്ന രീതിയിലാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. റസിഡൻഷ്യൽ സിസ്റ്റം ആരംഭിക്കാനുള്ള സൗകര്യങ്ങളും ക്യാമ്പസിലുണ്ട്. അടുത്ത അധ്യയന വർഷം മുതൽ റസിഡൻഷ്യൽ സിസ്റ്റം ആരംഭിക്കുവാൻ പദ്ധതിയുണ്ട്. വിദ്യാർത്ഥികളിൽ സമഗ്രമായ അസസ്മെന്റ് നടത്തി വികസനാത്മകമായ മൂല്യനിർണയത്തിലൂടെ 'ലിസ' ലക്ഷ്യത്തിലേക്ക് എത്തുമെന്ന് ചെയർമാൻ സാബു തോമസ് പറഞ്ഞു. വ്യക്തിഗതവും ഘടനാപരവുമായ പാഠ്യപദ്ധതി, കുടുംബ വിദ്യാഭ്യാസം, സ്വയം പര്യാപ്തത കൈവരിക്കാനുള്ള ജീവിത കഴിവുകൾ വളർത്തുക, ഔപചാരിക വിദ്യാഭ്യാസമോ തൊഴിലോ നേടാൻ കുട്ടികളെ പര്യാപ്തരാക്കുക, പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുക എന്നിവയ്ക്കൊപ്പം ഓട്ടിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഗവേഷണവും നടത്തുമെന്നും സാബു തോമസ് പറഞ്ഞു.
പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തുന്നതോടെ ഓട്ടിസം കുട്ടികൾക്ക് പുനരധിവാസം ഉറപ്പാക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി 'ലിസ' മാറുമെന്ന് ഇന്റർനാഷണൽ സ്‌കൂൾ സെക്രട്ടറി ജലീഷ് പീറ്റർ പറഞ്ഞു. നാല് മുതൽ 16 വയസ് വരെ പ്രായത്തിലുള്ള 50 കുട്ടികളെ ഉൾക്കൊള്ളാൻ സാധിക്കും വിധത്തിലാണ് ലിസ ഇന്റർനാഷണൽ സ്‌കൂൾ ക്രമീകരിച്ചിരിക്കുന്നത്. സ്പീച്ച് തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ, മ്യൂസിക് തെറാപ്പി, സോഷ്യൽസ്‌കിൽ തെറാപ്പി, പ്ലേ തെറാപ്പി, യോഗ, അപ്ലൈഡ ബിഹേവിയറൽ തെറാപ്പി, ഹൈഡ്രോ തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഇന്റർനാഷണൽ സ്‌കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്, ജലീഷ് പീറ്റർ പറഞ്ഞു.
നിരീക്ഷണ ക്യാമറകൾ സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനസഹായത്തിനും രക്ഷിതാക്കൾക്ക് കുട്ടികളെ നിരീക്ഷിക്കാനുമായി ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. 'ലിസ'യിലെ അദ്ധ്യാപകർക്കും പരിശീലകർക്കും മികച്ച പരിശീലനം ലഭ്യമാക്കാനായി അമേരിക്കയിലെയും യു. കെയിലെയും പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ ആരംഭിച്ചു. ഭാവിയിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ഓട്ടിസം കുട്ടികൾക്കായി ഇന്റർനാഷണൽ സ്‌കൂൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഇന്റർനാഷണൽ സ്‌കൂൾ ട്രഷറർ മിനു ഏലിയാസ് പറഞ്ഞു.