- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിൽ മരിച്ച നിരണം സ്വദേശിനി ലിസ മാത്യു ഇടവകയിലെ സജീവ പ്രവർത്തക; സൺഡേ സ്‌കൂൾ അദ്ധ്യാപികയായും ഗായക സംഘ അംഗമായും തിളഞ്ഞിയ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് മലയാളി സമൂഹം; ക്യൂൻസ് ലാന്റ് ബാങ്ക് ജീവനക്കാരിയായിരുന്ന മലയാളി യുവതിക്ക് വ്യാഴാഴ്ച്ച മലയാളി സമൂഹം അന്ത്യയാത്ര നല്കും
സിഡ്‌നിയിൽ മരണമടഞ്ഞ ലിസ മാത്യുവെന്ന യുവതിയുടെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം ഒന്നടങ്കം. മലയാളി സമൂഹത്തിനിടയിൽ ഏറെ പ്രിയങ്കരിയായിരുന്ന ലിസ യുടെ വേർപാട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും തീരാ ദുഃഖമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിാഴ്‌ച്ചയാണ് ലിസയെ മരണം വിളിച്ചത്. ബാങ്ക് ഓഫ് ക്യുൻസ് ലാൻ ഡ് ഉദ്യോഗസ്ഥ ആയിരുന്ന ലിസ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയിലെ സജീവപ്രവർത്തക കൂടിയായിരുന്നു, പ്രയർ ഗ്രൂപ്പു ലീഡർ. സൺഡേ സ്‌കൂൾ അദ്ധ്യാപിക ,ഗായകസംഘ അംഗം എന്നീ നിലകളിൽ ഇടവകയിലെ എല്ലാ രംഗത്തും നിറഞ്ഞ് നിന്ന ലിസയുടെ മരണം ഇടവകാംഗങ്ങൾക്കും വിശ്വസിക്കാനാവുന്നില്ല.നിലവിൽ സേവികാ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ലിസ. വെള്ളിയാഴ്ച വെസ്റ്റ് മീഡ് ആശുപത്രിയിൽ വച്ചാണ് ലിസ മാത്യൂസിന് മരണം സംഭവിച്ചത്. പരേതയ്ക്ക് 37 വയസ്സായിരുന്നു പ്രായം.കീക്കൊഴൂർ പുത്തൻപറമ്പിൽ റ്റിജു മാത്യൂസ് ആണ് ലിസയുടെ ഭർത്താവ്. നിരണം കരുവേലിൽ പരേതനാ യ കെ സി തോമസിന്റെയും നൈസമ്മ തോമസിന്റെയും മകളായ ലിസക്ക് ഒരു മക
സിഡ്‌നിയിൽ മരണമടഞ്ഞ ലിസ മാത്യുവെന്ന യുവതിയുടെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം ഒന്നടങ്കം. മലയാളി സമൂഹത്തിനിടയിൽ ഏറെ പ്രിയങ്കരിയായിരുന്ന ലിസ യുടെ വേർപാട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും തീരാ ദുഃഖമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിാഴ്‌ച്ചയാണ് ലിസയെ മരണം വിളിച്ചത്.
ബാങ്ക് ഓഫ് ക്യുൻസ് ലാൻ ഡ് ഉദ്യോഗസ്ഥ ആയിരുന്ന ലിസ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയിലെ സജീവപ്രവർത്തക കൂടിയായിരുന്നു, പ്രയർ ഗ്രൂപ്പു ലീഡർ. സൺഡേ സ്‌കൂൾ അദ്ധ്യാപിക ,ഗായകസംഘ അംഗം എന്നീ നിലകളിൽ ഇടവകയിലെ എല്ലാ രംഗത്തും നിറഞ്ഞ് നിന്ന ലിസയുടെ മരണം ഇടവകാംഗങ്ങൾക്കും വിശ്വസിക്കാനാവുന്നില്ല.നിലവിൽ സേവികാ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ലിസ.
വെള്ളിയാഴ്ച വെസ്റ്റ് മീഡ് ആശുപത്രിയിൽ വച്ചാണ് ലിസ മാത്യൂസിന് മരണം സംഭവിച്ചത്. പരേതയ്ക്ക് 37 വയസ്സായിരുന്നു പ്രായം.കീക്കൊഴൂർ പുത്തൻപറമ്പിൽ റ്റിജു മാത്യൂസ് ആണ് ലിസയുടെ ഭർത്താവ്. നിരണം കരുവേലിൽ പരേതനാ യ കെ സി തോമസിന്റെയും നൈസമ്മ തോമസിന്റെയും മകളായ ലിസക്ക് ഒരു മകനാണ് ഉള്ളത്.പത്ത് വയസുകാരൻ നേഥൻ സ്‌കൂൾ വിദ്യാർത്ഥിയാണ് .അബു തോമസ് ,(കാ നഡ ) അജിതോമസ് (മുംബൈ) എന്നിവർ സഹോദരങ്ങളാണ്.
ലിസയ്ക്ക് മലയാളി സമൂഹം വ്യാഴാഴ്‌ച്ചയാണ് അന്ത്യയാത്ര ഒരുക്കിയിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ 10 മണിക്ക് സിഡ്‌നി ബെഥേൽ മാർത്തോമാ ദേവാലയത്തിൽ വച്ചു സംസ്‌കാര ശ്രുശ്രൂഷകൾ നടക്കും (13, Crown street,Harris Park).ശുശ്രൂഷകൾക്ക് മാർത്തോമാ സഭയിലെ വൈദികരെ കൂടാതെ സഹോദരിസഭയിലെ പട്ടക്കാരും നേതൃത്വം നൽകും .തുടർന്ന് റൗസ് ഹിൽ സെമിത്തേരിയിൽ വച്ച് ശവ സംസ്‌കാരം നടക്കും .