- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ വിവാഹമോചനം എല്ലാവരുടേയും പോലെയല്ല; അത് കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു; വിവാഹ മോചനത്തെക്കുറിച്ച് ലിസിക്ക് പറയാനുള്ളത്
ഒടുവിൽ സംവിധായകൻ പ്രിയദർശനും ലിസിയും നിയമപരമായി വേർപിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളിൽ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അതോടെ ഇരുവരുടേയും വിവാഹമോചനത്തെ സംബന്ധിക്കുന്ന ഊഹാപോഹങ്ങൾക്കാണ് പരിസമാപ്തി കുറിച്ചിരിക്കുന്നത്. ഹൃതിക്‌സുസൈൻ, മഞ്ജുദിലീപ്, അമലവിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളിൽ പങ്കാളികൾ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തിൽ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു. വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കിൽ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി.
ഒടുവിൽ സംവിധായകൻ പ്രിയദർശനും ലിസിയും നിയമപരമായി വേർപിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളിൽ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അതോടെ ഇരുവരുടേയും വിവാഹമോചനത്തെ സംബന്ധിക്കുന്ന ഊഹാപോഹങ്ങൾക്കാണ് പരിസമാപ്തി കുറിച്ചിരിക്കുന്നത്.
ഹൃതിക്‌സുസൈൻ, മഞ്ജുദിലീപ്, അമലവിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളിൽ പങ്കാളികൾ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തിൽ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.
വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കിൽ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി. ലിസി കൂട്ടിച്ചേർത്തു.
24വർഷം ഒരുമിച്ചു ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് ഒരു വർഷം മുൻപാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.
തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. വീട്ടിൽ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രിയാത്മകതയെ ബാധിക്കും. മുൻകാലത്തെ ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്രയും മികവോടെ പൂർത്തീകരിക്കുവാൻ കഴിയാത്തതിനു കാരണവും അതാണെന്നും പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോൾ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയിൽ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പ്രിയൻ വ്യക്തമാക്കിയിരുന്നു.
പ്രിയദർശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് താനും പ്രിയദർശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികൾക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹൻലാലും എംജി ശ്രീകുമാറും മണിയൻപിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കൾ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, വിവാഹ മോചന ഹർജി നൽകുന്നത് പരസ്പര സമ്മദത്തോടെയായിരുന്നെന്ന് ലിസി മുൻപ് സൂചിപ്പിച്ചിരുന്നു. പ്രിയദർശന് ലിസിയെ പിരിയാൻ ആകില്ലെന്നരീതിയിൽ പലരും വാർത്തകൾ നൽകിയിരുന്നു. അതുകൊണ്ടാണ് വിവാഹമോചന പ്രഖ്യാപനം നടക്കുന്ന കോടതിയിലും പ്രിയദർശൻ എത്താതിരുന്നത്. എന്നാണ് പലരും റിപ്പോർട്ട് ചെയ്തത്.
ഇരുപത്തിനാലു വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് പ്രിയദർശനും ലിസിയും വിവാഹമോചിതരായത്. വിവാഹമോചന ഹർജിയോടൊപ്പം നൽകിയ. ഗാർഹിക പീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീർപ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയുമായിരുന്നു. ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികളും ഇതിനോടകം പൂർത്തിയായി.
1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാൻ പലരും ശ്രമിച്ചെങ്കിലും. ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയൻ പിന്മാറിയെന്ന വാർത്ത മാദ്ധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാർത്തയായിരുന്നു. കൊച്ചിൻ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദർശന് വേണ്ടി വീട്ടുകാർ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകൻ എന്ന നിലയിൽ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയൻ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാർത്ഥ്യമാവുകയായിരുന്നു.