ചെന്നൈ: പ്രിയദർശനുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി ലിസി മനസിനും ശരീരത്തിനും സന്തോഷം പകരുന്ന കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി താൻ കളരി അഭ്യസിക്കുന്നുവെന്ന വിവരം അവർ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ വിദേശ രാജ്യങ്ങളിലും പുണ്യസ്ഥലങ്ങളിലും യാത്രയും ചെയ്തു മലയാളികളുടെ പ്രിയതാരം. ഇപ്പോൾ മലയാളത്തിന്റെ പ്രിയ താരം ലിസി യോഗയും കളരിയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പതിനേഴായിരത്തിലധികം ലൈക്കുകളും ഇരുന്നൂറിലധികം ഷെയറുകളുമായി ചിത്രം ഇതിനോടകം തന്നെ ഫേസ്‌ബുക്കിൽ ഹിറ്റായിക്കഴിഞ്ഞു. ഇന്നു രാവിലെയാണ് യോഗയും കളരിയും അഭ്യസിക്കുന്ന ഫോട്ടോ നടി സ്വന്തം ടൈംലൈനിൽ പോസ്റ്റ് ചെയ്തയ്. ലിസിയേയും യോഗയേയും പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. യോഗയാണോ സൗന്ദര്യ രഹസ്യമെന്നും സിനിമയിലേക്ക് ഉടൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ ആരാധകരുമുണ്ട്.

യോഗ ആയാലും കളരി ആയാലും രണ്ടും ആരോഗ്യത്തിന് ഗുണകരമാണെന്നാണ് കസർത്തു ചെയ്യുന്ന ചിത്രങ്ങൾ സഹിതം ലിസി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെടുന്നത്.