ചെന്നൈ: ദാമ്പത്യത്തിൽ ഉണ്ടാകുന്ന തകർച്ച ആരെ സംബന്ധിച്ചായും വിഷമമുള്ള കാര്യം തന്നെയാണ്. ഇങ്ങനെയുള്ള ദാമ്പത്യ തകർച്ചയുടെ വേദനയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് പഴയകാല നടി ലിസി. പ്രിയദർശനുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ലിസി ആശ്വാസം തേടിയുള്ള തീർത്ഥാടനത്തിലാണ്. ഹിമാലയം അടക്കമുള്ള സ്ഥലങ്ങളിൽ പോയി മനഃശ്ശാന്തി തേടുകയാണ് താരം. തന്റെ യാത്രകളുടെ ചിത്രങ്ങളും ലിസി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു.

കാഷായ വസ്ത്രം ധരിച്ച് സന്യാസിനിയുടെ വേഷത്തിലാണ് ലിസി ചിത്രത്തിൽ. ഹിമായൻനദീതീരത്തുള്ള ചിത്രമാണ് ഫേസ്‌ബുക്കിൽപോസ്റ്റ് ചെയ്തിരിക്കുന്നത്. കാഷായ വേഷത്തിലുള്ള ചിത്രം കണ്ട് ലിസി സന്യാസം സ്വീകരിച്ചോ എന്നാണ് ചിലരുടെ ചോദ്യം. ക്ഷേത്രസന്ദർശനവുമൊക്കെയായി ഹിമാലയ താഴ്‌വരകളിലൂടെ ഒരു നീണ്ടയാത്രയിലാണ് മലയാളത്തിലെ ഈ പഴയകാല നായിക. അടുത്തകാലത്ത് ചൈനീസ് പുതുവത്സര ആഘോഷത്തിൽ പങ്കെടുത്ത ചിത്രവും അവർ പോസ്റ്റ് ചെയ്തിരുന്നു.

പ്രിയദർശനുമായുള്ള ദ്വീർഘകാലത്തെ ദാമ്പത്യം ലിസി അടുത്തകാലത്താണ് അവസാനിപ്പിച്ചത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾ ഇവരുടെ വിവാഹബന്ധം മുറുഞ്ഞുപോകാതിരിക്കാൻ അനുരജ്ഞന ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ ചെന്നൈ കുടുംബകോടതി ുമുഖേനയാണ് ഇരുവരും വിവാഹ മോചിതരായത്.