- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാന എഴുത്തുകാരുടെ കൃതികൾ സമാഹരിക്കുന്നു
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കൃതികൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ മൂന്ന് മേഖലകളിലെ കൃതികളാണ് സമാഹരിക്കുന്നത്. ശേഖരിക്കുന്ന കൃതികൾ ഉൾപ്പ
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കൃതികൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
ചെറുകഥ, കവിത, ലേഖനം എന്നീ മൂന്ന് മേഖലകളിലെ കൃതികളാണ് സമാഹരിക്കുന്നത്. ശേഖരിക്കുന്ന കൃതികൾ ഉൾപ്പെടുത്തി മൂന്ന് പുസ്തകങ്ങളാക്കി അടുത്ത വർഷത്തെ ലാന കൺവൻഷനിൽ പ്രകാശനം ചെയ്യുന്നതാണ്. ഡളസിൽ നടക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള മുഖ്യാതിഥിയുൾപ്പടെ പ്രമുഖ സാഹിത്യപ്രവർത്തകർ പങ്കെടുക്കുന്നതാണ്.
ജനനി പത്രാധിപരും എഴുത്തുകാരനുമായ ജെ. മാത്യൂസിന്റെ മുഖ്യ ചുമതലയിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ലാന അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാം. മൂന്ന് പുസ്തകങ്ങളും കേരള സാഹിത്യ അക്കാഡമി ലൈബ്രറി ഉൾപ്പടെ കേരളത്തിലെ പ്രമുഖ ഗ്രന്ഥശാലകൾക്കെല്ലാം ലഭ്യമാക്കുന്നതാണ്. എഴുത്തുകാർക്ക് ഓരോ വിഭാഗത്തിലേയും തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട (മുമ്പ് മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവയോ പുതിയവയോ ആയ) കൃതികൾ 2015 മാർച്ച് 31-നകം ആയയ്ക്കുക. ഇമെയിൽ വിലാസം: jmathews335@gmail.com കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ആനിത്തോട്ടം (പ്രസിഡന്റ്) 847 322 1181, ജോസ് ഓച്ചാലിൽ (സെക്രട്ടറി) 469 363 5642, ജെ. മാത്യൂസ് (ട്രഷറർ) 914 693 6337.



