ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകെയ്ക്ക്. 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനാണ് പുരസ്‌ക്കാരം. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനർഹനാക്കിയത്.

2010ൽ പുറത്തിറങ്ങിയ 'ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്' ഷെഹാന്റെ ആദ്യ നോവൽ. 50,000 പൗണ്ടാണു സമ്മാനത്തുക. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്‌കാരമാണു ബുക്കർ പ്രൈസ്. ഇത്തവണ ആറ് പേർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു.