കൊച്ചി: വിശ്വനാഥ്,എന്താണ് നിങ്ങൾ പറയുന്നത്..? സച്ചിൻ ആരുടെയും ജീവിതം തുലച്ചിട്ടില്ല... സച്ചിൻ ആരാധകർ ഇന്ന് ഒരു പുസ്തകത്തിന് പിന്നാലെയാണ്. സച്ചിനെ മോശക്കാരനാക്കുന്ന പേര് ഇട്ട പുസ്തകത്തിന് പിന്നാലെ. ' എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും' എന്ന പുസ്തകത്തിന്റെ പേരാണ് പ്രകോപനം. സച്ചിൻ തെണ്ടുൽക്കർ എന്നത് ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്. അദ്ദേഹം ഇന്ത്യൻ ജനതയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച താരമാണ്. പലരെയും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി. തന്റെ ബാറ്റിങ് കൊണ്ട് പലരെയും ആനന്ദത്തിലെത്തിച്ച ബാറ്റർ. അങ്ങനെയുള്ളയൊരാൾ ഒരാളുടെ ജീവിതം തുലച്ചു എന്ന് എഴുതിയാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് കായിക പ്രമികൾ പറയുന്നു. ഏതായാലും പുസ്തകത്തിന്റെ തലക്കേട്ട് ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വരുന്ന പല തലക്കെട്ടുകളും തെറ്റിധാരണാ ജനകമാണമെന്ന് പറയുന്നത് പോലെയാണ് കെ വിശ്വനാഥിന്റെ പുതിയ പുസ്‌കത്തിന്റെ പേരും. സച്ചിന് ജീവതം തുലച്ചുവെന്ന് കാണുമ്പോൾ ആകാഷം നിറയും. അതിന് വേണ്ടി സച്ചിനെ പോലൊരു താരത്തെ ഇങ്ങനെ പുസ്തകത്തിന്റെ പേരിലെങ്കിലും ചെറുതായി കാട്ടണമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് ചർച്ചകൾക്ക് കാരണവും.

മലയാളത്തിലെ പ്രമുഖ കായികമാധ്യമ പ്രവർത്തകരിൽ ഒരാളാണ് മാതൃഭൂമിയിലെ കെ. വിശ്വനാഥ്. ഇന്ത്യയിലെ ഒട്ടുമിക്ക കായികതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ സ്‌പോർട്ട് സ് റിപ്പോർട്ടറാണ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളും റിപ്പോർട്ട് ചെയ്തു. ശ്രീശാന്ത് എ്ന്ന ക്രിക്കറ്ററുടെ പ്രതിഭ തിരിച്ചറിഞ്ഞതും പ്രോത്സാഹനം നൽകിയതും വിശ്വനാഥാണ്. കൊച്ചിയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഏകദിന മത്സരം സന്ദർഭത്തിൽ ഇന്ത്യൻ ടീം അംഗങ്ങൾ ശ്രീശാന്തിന്റെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കടന്ന് ആ കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്തതും വിശ്വനാഥ് മാത്രമാണ്. ക്രിക്കറ്റുമായി ഏറെ അടുത്ത ബന്ധം പുലർത്തിയ സ്പോർട്സ് ലേഖകൻ. മാതൃഭൂമി സ്‌പോർട്‌സിന്റെ ലേഖകനായും ശ്രദ്ധിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ പുതിയ പുസ്തകം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് പുറത്തിറങ്ങയത്. ' എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും' എന്നാണ് പുസ്തകത്തിന്റെ പേര്. മാധ്യമരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള അദ്ദേഹത്തിന്റെ കായികയാത്രകളും വലിയ താരങ്ങളെ കുറിച്ചുള്ള വൈകാരികമായ ഓർമകളുമാണ് പുസ്തകത്തിൽ ആദ്യവസാനം. സച്ചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും മുതൽ നമ്മുടെ ശ്രീശാന്തും പി.ടി. ഉഷയും അടക്കമുള്ള താരങ്ങൾക്കാപ്പമുള്ള അനുഭവങ്ങളും ഓർമകളും ഈ പുസ്തകത്തിലുണ്ട്. അതെല്ലാം മനോഹരമായി കുറിച്ചിട്ടുമുണ്ട്. എന്നാൽ, പുസ്തകത്തിന്റെ ടൈറ്റിൽ ഒരു കായികപ്രേമികളെ ഞെട്ടിച്ചുവെന്നാണ് ഉയരുന്ന വിലയിരുത്തൽ.

സച്ചിൻ തെണ്ടുൽക്കർ എന്നത് ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്. അദ്ദേഹം ഇന്ത്യൻ ജനതയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച താരമാണ്. പലരെയും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി. തന്റെ ബാറ്റിങ് കൊണ്ട് പലരെയും ആനന്ദത്തിലെത്തിച്ച ബാറ്റർ. അങ്ങനെയുള്ളയൊരാൾ ഒരാളുടെ ജീവിതം തുലച്ചു എന്ന് എഴുതിയാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് വിശ്വനാഥിനോട് പറയാതെ വയ്യ. സച്ചിനോട് ആരാധനയാവാം. അദ്ദേഹത്തിന്റെ കളികൾ വിടാതെ പിന്തുടരാം. എന്നാൽ, സച്ചിന്റെ കളി കാണാനും അദ്ദേഹത്തെ ഇഷ്ടപ്പെടാനും എന്തെങ്കിലും ത്യജിക്കണമെന്നും തുലക്കണമെന്നും അദ്ദേഹം എവിടെയും ആവശ്യപ്പെട്ടിട്ടല്ല. സച്ചിന്റെ കളി കണ്ടിട്ട് ആരുടെയെങ്കിലും ജീവിതം തുലഞ്ഞിട്ടുണ്ടെങ്കിൽ അത് അയാളുടെ മാത്രം പ്രശ്നമാണ്. അതിനും സച്ചിനെ പഴിചാരിയിട്ട് കാര്യമില്ല-ഇതാണ് പുസ്തകത്തിന്റെ പേരിൽ ഉയരുന്ന വിമർശനം.

മാതൃഭൂമി പ്രസിദ്ധീകരിച്ച് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയമില്ല. ഇത് സച്ചിന്റെ കളിമികവിനേയും സമർപ്പണത്തേയും അംഗീകരിക്കുന്നതാണ്. എന്നാൽ, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പേരുകൾ പുസ്തകത്തിന് നൽകുന്നത് ഉചിതമല്ലെന്നാണ് ചിലരെങ്കിലും ഉയർത്തുന്ന അഭിപ്രായം.