- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സംസ്കാരങ്ങളും കലാരൂപങ്ങളാലും നിറഞ്ഞ് സൂഖ് ഏരിയ; ബഹ്റിനിലെ ലിറ്റിൻ ഇന്ത്യ പദ്ധതിക്ക് വർണാഭമായ തുടക്കം
മനാമ: ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനാമ സൂഖിൽ പ്രതിഫലിപ്പിക്കുന്ന 'ലിറ്റിൽ ഇന്ത്യ' പദ്ധതിക്ക് തുടക്കമായി. സൂഖിലെ 5000 ചതുരശ്ര മീറ്റർ പ്രദേശം ഇനി ഇന്ത്യൻ സംസ്‌കാരത്താൽ നിറഞ്ഞ് നില്ക്കും. സൂഖിലെ ബാബുൽ ബഹ്‌റൈൻ അവന്യു, അൽ തിജ്ജാർ അവന്യു, ഹിന്ദു ക്ഷേത്രത്തിലേക്കുള്ള അൽ ഹദ്‌റാമി അവന്യു എന്നിവയാണ് പദ്ധതിക്ക് കീഴിൽ വരിക.
മനാമ: ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനാമ സൂഖിൽ പ്രതിഫലിപ്പിക്കുന്ന 'ലിറ്റിൽ ഇന്ത്യ' പദ്ധതിക്ക് തുടക്കമായി. സൂഖിലെ 5000 ചതുരശ്ര മീറ്റർ പ്രദേശം ഇനി ഇന്ത്യൻ സംസ്‌കാരത്താൽ നിറഞ്ഞ് നില്ക്കും.
സൂഖിലെ ബാബുൽ ബഹ്‌റൈൻ അവന്യു, അൽ തിജ്ജാർ അവന്യു, ഹിന്ദു ക്ഷേത്രത്തിലേക്കുള്ള അൽ ഹദ്‌റാമി അവന്യു എന്നിവയാണ് പദ്ധതിക്ക് കീഴിൽ വരിക. ഈ പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഇന്ത്യൻ വ്യാപാര മേളകൾ, സാംസ്‌കാരിക പരിപാടികൾ, ഫാഷൻ ഷോ തുടങ്ങിയവ സംഘടിപ്പിക്കും. ഇന്ത്യയുടെ എല്ലാ സാംസ്‌കാരിക വൈവിധ്യവും സന്ദർശകർക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ തടി കൊണ്ട് നിർമ്മിച്ച 14 പുരാതന ബഹ്‌റൈനി ഭവനങ്ങളും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ നവീകരണ പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. അഞ്ചുലക്ഷം ദിനാർ ചെലവിലാണ് ക്ഷേത്രം നവീകരിക്കുക.
പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഇന്ത്യൻ സാംസ്‌കാരിക പരിപാടികൾ നടന്നു. രണ്ട് സ്റ്റേജുകളിലായി നടന്ന പരിപാടികൾ കാണാൻ വൻ ജനക്കൂട്ടമാണത്തെിയത്.