ലിറ്റിൽ റോക്ക് (അർക്കൻസാസ്): അർക്കൻസാസിന്റെ തലസ്ഥാന നഗരിയായ ലിറ്റിൽ റോക്കിന് ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ മേയർ.നവംബർ 6 ലെ ഇടക്കാല തിരഞ്ഞടുപ്പിനോടനുബന്ധിച്ച് നടന്ന മേയർ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം ആർക്കും ലഭിക്കാതിരുന്നതിനെ തുടർന്ന് ഡിസംബർ 4 ചൊവ്വാഴ്ച നടന്ന റൺ ഓഫിൽ ബേക്കർ കുറസ്സിനെ (64) പരാജയപ്പെടുത്തിയാണ് ഫ്രാങ്ക് സ്‌കോട്ട് (35) ചരിത്ര വിജയം നേടിയത്.

മുൻ ഡമോക്രാറ്റിക് ഗവർണറായിരുന്ന മൈക്ക് ബീബിയുടെ സ്റ്റേറ്റ് ഹൈവേ കമ്മീഷനായി പ്രവർത്തിച്ചിരുന്നു.അർക്കൻസാസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റിയായ ലിറ്റിൽ റോക്കിൽ നേതൃത്വമാറ്റം വേണമെന്ന ഫ്രാങ്ക് സ്‌ക്കോട്ടിന്റെ അഭ്യർത്ഥനീയ വോട്ടർമാർ പിന്തുണക്കുകയായിരുന്നു.ലിറ്റിൽ റോക്ക് പബ്ലിക്ക് സ്‌കൂളിൽ നിന്നും യൂണിവേഴ്സിറ്റി ഓഫ് അർക്കൻ സാസിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

ഫ്രാങ്കിന്റെ കുടുംബത്തിൽ നിന്നും ബിരുദം നേടിയ ആദ്യ അംഗമാണ് മേയർ, സിറ്റിയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ബാങ്കിങ്ങ് ഉദ്യോഗസ്ഥൻ കൂടിയായ മേയർ പറഞ്ഞു.