- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിവ് ഇൻ റിലേഷൻഷിപ്പുകൾ ജീവിതത്തിന്റെ ഭാഗം; വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗം; സാമൂഹിക ധാർമ്മികതയുടെ വീക്ഷണക്കോണിലല്ല നോക്കിക്കാണേണ്ടത്: അലഹബാദ് ഹൈക്കോടതി
അലഹബാദ്: ലിവ് ഇൻ റിലേഷൻഷിപ്പുകൾ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്ന് അലഹബാദ് ഹൈക്കോടതി. അത്തരം ബന്ധങ്ങളെ ഒരു വ്യക്തിയുടെ അവകാശമായി കണക്കാക്കണമെന്നും സാമൂഹിക ധാർമ്മികതയുടെ വീക്ഷണക്കോണിലല്ല നോക്കിക്കാണേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രീതിങ്കർ ദിവാക്കർ, അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
'ലിവ് ഇൻ ബന്ധങ്ങൾ ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. സുപ്രീം കോടതി അംഗീകരിച്ചതാണിത്. അതുകൊണ്ട് ഇത്തരം ബന്ധങ്ങളെ വ്യക്തിതാത്പര്യമായി കണക്കാക്കണം', കോടതി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദം അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടാൻ ബാധ്യസ്ഥമാണെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നിരീക്ഷണം.
ലിവ് ഇൻ റിലേഷൻഷിപ്പിൽ തുടരുന്ന രണ്ട് ദമ്പതികൾ നൽകിയ പരാതിയിൽ വിധിപറയുകയായിരുന്നു കോടതി. രണ്ട് പരാതിയിലും പെൺകുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടായിട്ടും പൊലീസിനെ സമീപിച്ചപ്പോൾ സഹായം ലഭിച്ചില്ലെന്ന് ഇവർ കോടതിയിൽ പറഞ്ഞു. അതേസമയം പൊലീസ് പരാതിക്കാരുടെ അവകാശം സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു.
മറുനാടന് ഡെസ്ക്