ഹൈദരാബാദ്:മിതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടകുന്നതും വേർപിരിയുന്നതും സഹജമാണ്. ചിലപ്പോഴൊക്കെ വേർപിരിയൽ ആത്മഹത്യയിലും കലാശിക്കാറുണ്ട്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ലൈവായി ഒരു ആത്മഹത്യയുടെ വീഡിയോ ദൃശയം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വി,യമായി മാറിയിരിക്കുകയാണ്. ആന്ധ്രപ്രദേശ് സ്വദേശികളായ കമിതാക്കൾ സ്‌കൈപ്പ് വഴി സംസാരിക്കുകയും ബ്രേക്കപ്പ് ആകുന്നതിനെതുടർന്നാണ് കാമുഖൻ ജനാല തുറന്ന് പുറത്തേക്ക് ചാടുന്നത്. തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ഇത് അപേക്ഷയായ് കണ്ട് വെറുതെ വിടണമെന്നുമൊക്കെ കാമുഖി

അതിനിടെ സ്‌കൈപ്പ് വഴി സംസാരിച്ചുകൊണ്ടിരുന്ന കാമുകൻ ആത്മഹത്യ ചെയ്യുന്ന വീഡിയോ വ്യാജമെന്നും റിപ്പോർട്ടുകളുണ്ട്. കാനഡയിൽ താമസിക്കുന്ന നരേഷ് എന്ന യുവാവാണ് കഥയിലെ കേന്ദ്രകഥാപാത്രം. കാമുകിയുമായി സ്‌കൈപ്പിൽ സംസാരിച്ച് ഇരുവരും തമ്മിൽ വഴക്കാകുന്നു. ഒടുവിൽ കാമുകൻ മുറിയിലെ ജനൽ വഴി പുറത്തേക്ക് ചാടുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ അതിവേഗം പ്രചരിക്കുന്നത്.

ദുഷ്ടയായ കാമുകി എന്ന രീതിയിൽ വീഡിയോയിലെ പെൺകുട്ടിക്കെതിരേ സോഷ്യൽമീഡിയയിൽ വലിയതോതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി പറയുന്നത്. എന്നാൽ വീഡിയോ കൃത്രിമമാണെന്നാണ് സാങ്കേതിക വിദഗ്ദർ അടക്കമുള്ളവർ കമന്റ് ചെയ്യുന്നത്. വീഡിയോ ശുദ്ധ അസംബന്ധവും വ്യാജവുമാണെന്നാണ് ചിലരുടെ കമന്റുകൾ. വീഡിയോ യൂടൂബിൽ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും അധികം ആളുകൾ ഇത് കാണുന്നതിലൂടെ പണം സമ്പാദിക്കാനായി ചില യുവാക്കൾ തന്നെയാണ് ഇതിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർടുകൾ. ലൈവ് വീഡിയോസ് എന്ന സൈബർ കൂട്ടായ്മയാണ് വീഡിയോ യൂട്ടൂബിൽ പോലസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതൊരു യഥാർഥ സംഭവമാണോ ഷോർട് ഫിലിമാണോ എന്നു വ്യക്തമല്ല. ജൂലൈ 29 നു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ മൂന്നു ദിവസം കൊണ്ട് അഞ്ചു ലക്ഷം പേരാണു കണ്ടത്.

സോഷ്യൽ മീഡിയയിൽ വൈറലായ ആത്മഹത്യ വീഡിയോ കാണാം