- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് സല കളം നിറഞ്ഞ് ആടിയപ്പോൾ ലിവർപൂളിന് ആധികാരിക വിജയം; ബാഴ്‌സയെ വരെ മുട്ടുകുത്തിച്ചവരെന്ന ഖ്യാതിയുമായി ചാമ്പ്യൻസ് ലീഗിലെത്തിയ എഫ് സി റോമയ്ക്ക് കനത്ത തോൽവി
സാക്ഷാൽ ബാഴ്‌സയെ വരെ മുട്ടുകുത്തിച്ചവരെന്ന ഖ്യാതിയുമായി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയ എഫ് സി റോമ, ലിവർപൂളിന് മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ആധികാരിക വിജയം. സ്വന്തം തട്ടകത്തിൽ ഈജിപ്ത്യൻ താരം മുഹമ്മദ് സല 2 ഗോൾ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളം നിറഞ്ഞതോടെ ഇറ്റാലിയൻ കരുത്തർക്ക്‌തോറ്റോടാനെ നിർവാഹമുണ്ടായിരുന്നുള്ളു. പേരുകേട്ട റോമൻ പ്രതിരോധത്തിന് ആദ്യ വിള്‌ലൽ വീണത് 36ാം മിനുട്ടിൽ സലയിലൂടെയായിരുന്നു. 45ാം മിനിട്ടിലായിരുന്നു സല തന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയത്. 61ാം മിനിട്ടിലും 68ാം മിനിട്ടിലും റോമൻ വല കുലുക്കി ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയും സലയ്‌ക്കൊപ്പം ആക്രമിച്ചതോടെ റോമയ്ക്ക് നിസ്സാഹരാകാനാല്ലാതെ മറ്റൊന്നും സാധിക്കുമായിരുന്നില്ല. അവസാന നിമിഷങ്ങളിൽ 2 ഗോളുകൾ നേടിയത് മാത്രമാണ് റോമയ്ക്ക് ആശ്വാസം പകരുന്ന കാര്യം. മെയ് 3ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ ഈ ഗോളുകൾ ഒരു പക്ഷേ റോമയ്ക്ക് സഹായകരമായേക്കാം.
സാക്ഷാൽ ബാഴ്‌സയെ വരെ മുട്ടുകുത്തിച്ചവരെന്ന ഖ്യാതിയുമായി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയ എഫ് സി റോമ, ലിവർപൂളിന് മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി.
രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ആധികാരിക വിജയം. സ്വന്തം തട്ടകത്തിൽ ഈജിപ്ത്യൻ താരം മുഹമ്മദ് സല 2 ഗോൾ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളം നിറഞ്ഞതോടെ ഇറ്റാലിയൻ കരുത്തർക്ക്‌തോറ്റോടാനെ നിർവാഹമുണ്ടായിരുന്നുള്ളു.
പേരുകേട്ട റോമൻ പ്രതിരോധത്തിന് ആദ്യ വിള്‌ലൽ വീണത് 36ാം മിനുട്ടിൽ സലയിലൂടെയായിരുന്നു. 45ാം മിനിട്ടിലായിരുന്നു സല തന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയത്.
61ാം മിനിട്ടിലും 68ാം മിനിട്ടിലും റോമൻ വല കുലുക്കി ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയും സലയ്‌ക്കൊപ്പം ആക്രമിച്ചതോടെ റോമയ്ക്ക് നിസ്സാഹരാകാനാല്ലാതെ മറ്റൊന്നും സാധിക്കുമായിരുന്നില്ല.
അവസാന നിമിഷങ്ങളിൽ 2 ഗോളുകൾ നേടിയത് മാത്രമാണ് റോമയ്ക്ക് ആശ്വാസം പകരുന്ന കാര്യം. മെയ് 3ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ ഈ ഗോളുകൾ ഒരു പക്ഷേ റോമയ്ക്ക് സഹായകരമായേക്കാം.