- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിദേശ തൊഴിലാളികൾക്ക് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ബഹ്‌റൈനും; ജിസിസി രാജ്യങ്ങളുടെ പട്ടിക നില ഇങ്ങനെ
മനാമ: വിദേശ തൊഴിലാളികൾക്ക് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ബഹ്‌റൈനും സ്ഥാനം പിടിച്ചു. 'ഇന്റർനേഷൻസ്' എന്ന ആഗോള പ്രവാസി സംഘടന നടത്തിയ സർവേയിലാണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 30 രാജ്യങ്ങളിലൊന്നിൽ രാജ്യവും ഇടം പിടിച്ചത്. 23 ആം സ്ഥാനമാണ് ബഹ്‌റൈന്. എല്ലാ ജി.സി.സി. രാജ്യങ്ങളും ഇതിൽ ആദ്യത്തെ 50 രാജ്യങ്ങളിൽ സ്ഥാനം പിടിച്ചു. സൗദി അറേബ്യ ഒൻപതാം സ്ഥാനത്ത് വന്നപ്പോൾ, ഒമാൻ 18 മതും, യു.എ.ഇ. 37 മതും, കുവൈത്ത് 45 മതും, ഖത്തർ 46 മതും സ്ഥാനത്തെത്തി. എക്വഡോറാണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം. മധ്യയൂറോപ്യൻ രാജ്യങ്ങളായ പോളണ്ടും, ചെക്ക് റിപ്പബ്ലിക്കും രണ്ടും മൂന്നും സ്ഥാനത്തെത്തി. 2015 ൽ നടത്തിയ സർവേയിൽ എക്വഡോർ, മെക്‌സിക്കോ, മാൾട്ട, സിംഗപ്പൂർ, ലക്‌സംബർഗ്, ന്യൂസീലാൻഡ്, തായ്‌ലന്റ്, പനാമ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളായി തിരഞ്ഞെടുത്തിരുന്നത്.
മനാമ: വിദേശ തൊഴിലാളികൾക്ക് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ബഹ്‌റൈനും സ്ഥാനം പിടിച്ചു. 'ഇന്റർനേഷൻസ്' എന്ന ആഗോള പ്രവാസി സംഘടന നടത്തിയ സർവേയിലാണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 30 രാജ്യങ്ങളിലൊന്നിൽ രാജ്യവും ഇടം പിടിച്ചത്. 23 ആം സ്ഥാനമാണ് ബഹ്‌റൈന്.
എല്ലാ ജി.സി.സി. രാജ്യങ്ങളും ഇതിൽ ആദ്യത്തെ 50 രാജ്യങ്ങളിൽ സ്ഥാനം പിടിച്ചു. സൗദി അറേബ്യ ഒൻപതാം സ്ഥാനത്ത് വന്നപ്പോൾ, ഒമാൻ 18 മതും, യു.എ.ഇ. 37 മതും, കുവൈത്ത് 45 മതും, ഖത്തർ 46 മതും സ്ഥാനത്തെത്തി. എക്വഡോറാണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം. മധ്യയൂറോപ്യൻ രാജ്യങ്ങളായ പോളണ്ടും, ചെക്ക് റിപ്പബ്ലിക്കും രണ്ടും മൂന്നും സ്ഥാനത്തെത്തി.
2015 ൽ നടത്തിയ സർവേയിൽ എക്വഡോർ, മെക്‌സിക്കോ, മാൾട്ട, സിംഗപ്പൂർ, ലക്‌സംബർഗ്, ന്യൂസീലാൻഡ്, തായ്‌ലന്റ്, പനാമ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളായി തിരഞ്ഞെടുത്തിരുന്നത്.