കോഴിക്കോട്: എൽ.ജെ.ഡി- ജെ.ഡി.എസിൽ ലയിക്കുമെന്ന് എം വി ശ്രേയാംസ്‌കുമാർ. ഇരുപാർട്ടികളും തമ്മിലുള്ള വിയോജിപ്പുകൾ ചർച്ചയിലൂടെ പരിഹരിച്ചെന്നും ഇനി വിയോജിപ്പുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലയനസമ്മേളനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി. തോമസ് പുതിയ പാർട്ടിയെ നയിക്കുമെന്നാണ് സൂചനകൾ. ശ്രേയാംസ്‌കുമാർ തന്റെ സ്ഥാനമാനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും പറഞ്ഞു. ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കാനാണ് ഇരുപാർട്ടികളുടേയും തീരുമാനിക്കുമെന്നും ശ്രേയംസ്‌കുമാർ പറഞ്ഞു.

പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക.വർഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. കെ പി മോഹനൻ യോഗത്തിന് എത്തിയില്ല. എന്നാൽ ഇക്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എൽജെഡി ഇല്ല. ജെഡിഎസ് ആയി തുടരും. പ്രസിഡണ്ട് സ്ഥാനത്തിന് പിടിമുറുക്കില്ലെന്നും ശ്രേയാംസ് കുമാർ

13 വരഷത്തിന് ശേഷമാണ് ഇരുപാർട്ടികളും ഒന്നിക്കുന്നത്. ലയനത്തിനുമുന്നോടിയായി എൽ.ജെ.ഡി നേതാക്കൾ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ചനടത്തിയപ്പോൾ ജെ.ഡി.എസിൽ ലയിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചിരുന്നു.

എം വി ശ്രേയാംസ്‌കുമാർ, ഡോ. വർഗീസ് ജോർജ്, കെ.പി. മോഹനൻ എംഎ‍ൽഎ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്‌കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണ് ലയനകാര്യത്തിൽ എൽ.ജെ.ഡിക്കായി രൂപരേഖയുണ്ടാക്കുന്നത്.