- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
ഹജ്ജ് തീർത്ഥാടകർ എട്ടോടെ സൗദി വിടണമെന്ന് മന്ത്രാലയം; പിടിക്കപ്പെടുന്നവർക്ക് കനത്ത ശിക്ഷ
ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന് സൗദിയിൽ എത്തിയിട്ടുള്ളവർ നവംബർ എട്ടോടു കൂടി രാജ്യം വിടണമെന്നും അല്ലാത്തവർക്ക് കനത്ത ശിക്ഷ നൽകുമെന്നും ഹജ്ജ് മന്ത്രാലയം. എട്ടാം തിയതി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന തീർത്ഥാടകർക്ക് കനത്ത പിഴ, സ്വന്തം ചെലവിൽ നാടുകടത്തൽ, സൗദിയിൽ കടക്കുന്നതിന് ഒരു വർഷത്തെ വിലക്ക് എന്നിവയായിരിക്കും നേരിടേണ്ടി വരിക. ഹജ്ജ
ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന് സൗദിയിൽ എത്തിയിട്ടുള്ളവർ നവംബർ എട്ടോടു കൂടി രാജ്യം വിടണമെന്നും അല്ലാത്തവർക്ക് കനത്ത ശിക്ഷ നൽകുമെന്നും ഹജ്ജ് മന്ത്രാലയം. എട്ടാം തിയതി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന തീർത്ഥാടകർക്ക് കനത്ത പിഴ, സ്വന്തം ചെലവിൽ നാടുകടത്തൽ, സൗദിയിൽ കടക്കുന്നതിന് ഒരു വർഷത്തെ വിലക്ക് എന്നിവയായിരിക്കും നേരിടേണ്ടി വരിക. ഹജ്ജ് കഴിഞ്ഞിട്ടും ഇപ്പോഴും 40,000 ഇന്ത്യക്കാരും മലേഷ്യക്കാരും മക്കയിലും മദീനയിലുമായി തങ്ങുന്നുണ്ടെന്നാണ് മിനിസ്ട്രി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം 1.3 മില്യൺ തീർത്ഥാടകർ രാജ്യം വിട്ടു പോയിക്കഴിഞ്ഞു.
ഹജ്ജും ഉംറയും നിർവഹിച്ച ശേഷം തീർത്ഥാടകർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള വിമാനങ്ങളിൽ സ്വരാജ്യത്തേക്ക് തിരിച്ചുപോയിട്ടുണ്ടെന്ന് ഏജൻസികൾ ഉറപ്പാക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കൃത്യ സമയത്ത് തീർത്ഥാടകർ സൗദി വിട്ടെന്ന് ഓപ്പറേറ്റർമാർ ജനറൽ അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ, ഹജ്ജ് ആൻഡ് ഇന്റീരിയർ മിനിസ്ട്രികൾ എന്നിവയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം.
ഹജ്ജ് കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്നവർക്ക് 15,000 സൗദി റിയാലാണ് പിഴയായി നൽകേണ്ടി വരിക. കൂടാതെ നാടുകടത്തലിന് സ്വന്തം ചെലവ് എടുക്കേണ്ടി വരും. കൂടാതെ ഉംറ വിസ ലഭിക്കുന്നതിൽ നിന്നും ഇത്തരക്കാരെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്യും. ഹജ്ജ് കാലാവധി കഴിഞ്ഞ് സൗദിയിൽ തങ്ങുന്നവരെ സഹായിക്കുന്നവർക്കും 10,000 റിയാൽ പിഴ ശിക്ഷ നൽകും. ഇത്തരക്കാർക്ക് പിഴയ്ക്കു പുറമേ ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.