കോട്ടയം ; മലമ്പുഴ ചെറാട് മലയിൽ പാറ ഇടുക്കിൽ കുങ്ങിയ 23 കാരനെ ജീവിതിത്തിലേയ്ക്ക് തിരികെ എത്തിക്കുന്നതിൽ വിജയിച്ചത് ഇന്ത്യൻ സൈന്യമാണ്. സിനിമയെ വെല്ലും സാഹസികതയാണ് ഇന്ത്യൻ സൈന്യം പുറത്തെടുത്തത്. ഈ വിജയത്തിന് പിന്നിലും മലയാളിയുണ്ട്. കരസേനയിലെ ലഫനന്റ് കേണൽ ഹേമന്ത് രാജും കൂട്ടരും ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ ഏറ്റുമാനുർ സ്വദേശികൾ അഭിമാനത്തിന്റെ നിറവിലാണ്.

ബാബുവിനെ രക്ഷിച്ചതിന് ശേഷമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിൽ ബാബുവിനോട് സംസാരിക്കുന്ന മലയാളി ഹേമന്ത് രാജാണ്. ബാലയാണ് രക്ഷിച്ചതെന്ന് ബാബുവിനോട് പറയുന്നതും ഉമ്മ കൊടുക്കാൻ ആവശ്യപ്പെടുന്നതും ഈ സൈനിക ഉദ്യോഗസ്ഥനാണ്. ആ മലമുകളിലെ ഒരോ നീക്കവും പ്ലാൻ ചെയ്ത വ്യക്തി. ഈ പദ്ധതിയൊരുക്കലാണ് ബാബുവിനെ മലമുകളിൽ എത്തിച്ചത്. ബാബുവിനെ രക്ഷിച്ച് താഴേക്ക് കൊണ്ടു പോകണമോ എന്ന ചർച്ച സജീവമായിരുന്നു. എന്നാൽ റിക്‌സ് ഒഴിവാക്കാൻ വലിച്ചു കയറ്റാനുള്ള തീരുമാനവും ഹേമന്ത് രാജിന്റേതായിരുന്നു.

മലമ്പുഴയിലെ ദൗത്യം വിജയിച്ചതിന് പിന്നാലെ മന്ത്രി വാസവൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഏറ്റുമാനൂരിന്റെ അഭിമാനാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയും പങ്കുവച്ചത്. മലകയറുന്നതിനിടെ കാൽവഴുതി ചെങ്കുത്തായ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും രക്ഷാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച മന്ത്രി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് ഏറ്റുമാനൂർ സ്വദേശിയാണെന്നും കുറിച്ചു. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചുവെന്നും അറിയിച്ചു.

രക്ഷാ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ മന്ത്രിയോട് ഹേമന്ത് രാജ് പങ്കുവക്കുകയും ചെയ്തു. വളരെയധികം സമയം മലയിടുക്കിൽ കഴിഞ്ഞതിന്റെ അസ്വസ്ഥതകൾ ബാബുവിനുണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്ന് ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് അറിയിച്ചു. മലമുകളിൽ നിന്ന് മാത്രമല്ല താഴെ നിന്നും രക്ഷാ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൃത്യമായ കോ ഓർഡിനേഷനാണ് രക്ഷാ പ്രവർത്തനം സാദ്ധ്യമാക്കിയത്. അതിന് നേതൃത്വം നൽകിയത് ഹേമന്ത് രാജും.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടർ ടി കെ രാജപ്പൻ -സി എസ് ലതികബായി ദമ്പതികളുടെ മകമാണ് ഹേമന്ത് രാജ്. കഴക്കൂട്ടം സൈനീക സ്‌കൂളിലെ പഠനത്തിന് ശേഷം പൂനയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മൂകാശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ത് രാജാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാളി പരേഡ്നയ്ക്കാൻ അവസരം ലഭിക്കുന്നത്. സംയുക്ത സേനാമേധാവി വിപിൻ റാവുത്ത് ഉൾപ്പടെ 13 പേരുടെ ജീവൻ നഷ്ടപ്പെട്ട കൂനൂർ ഹെലികോപ്റ്റർ ദുരന്തമുഖത്തും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജായിരുന്നു.

ഇതിന് പിന്നാലെ വില്ലിംങ് ടണിലെ സേന ആസ്ഥാനത്ത് ഇദ്ദേഹത്തിന് അദരവും നൽകിയിരുന്നു. 2018-ലെ പ്രളയകാലത്ത് ചെങ്ങന്നൂർ ,ആലപ്പുഴ മേഖലകളിൽ രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഭാര്യ ഡോ.തീർത്ഥ തവളക്കുഴിയിൽ ടൂത്ത്ഫെയർ എന്ന പേരിൽ ഡെന്റൽ ഹോസ്പിറ്റൽ നടത്തിവരുന്നു. ഏക മകൻ അയാൻ ഹേമന്ത് ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്.