- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എൽ.എം.ആർ.എ സേവന കേന്ദ്രങ്ങൾ പ്രവാസികൾക്കായി പ്രവർത്തിച്ചു തുടങ്ങി; സിത്രയിലും നയീമിലും ഇന്ന് മുതൽ സേവനം ലഭ്യം
മനാമ: സിത്രയിലും നയീമിലും പ്രവാസികൾക്കായി ആരംഭിച്ച സർവീസ് സെന്ററുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിൻ അബ്ദുല്ല അൽഅബ്‌സി വ്യക്തമാക്കി. സിത്ര ഇൻഡ്ട്രിയൽ ഏരിയയിലും നയീമിലെ അൽറാസി ഹെൽത് സെന്ററിലുമാണ് വിദേശികൾക്കായി പ്രത്യേക സർവീസ് സെന്ററുകൾ ആരംഭിക്കുന്നത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര
മനാമ: സിത്രയിലും നയീമിലും പ്രവാസികൾക്കായി ആരംഭിച്ച സർവീസ് സെന്ററുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിൻ അബ്ദുല്ല അൽഅബ്‌സി വ്യക്തമാക്കി. സിത്ര ഇൻഡ്ട്രിയൽ ഏരിയയിലും നയീമിലെ അൽറാസി ഹെൽത് സെന്ററിലുമാണ് വിദേശികൾക്കായി പ്രത്യേക സർവീസ് സെന്ററുകൾ ആരംഭിക്കുന്നത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.
പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവരശേഖരണത്തിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കൂടാതെ വിദേശ പൗരന്മാരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട
നിലവിൽ ബയോളജിക്കൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് വിദേശികൾ എൽ.എം.ആർ.എ കേന്ദ്ര ആസ്ഥാനത്താണ് എത്തുന്നത്. അവിടെയുള്ള തിരക്ക് കുറക്കുന്നതിനും വിവിധ പ്രദേശങ്ങളിലുള്ള വർക്ക് അവരുടെ സമീപത്ത് തന്നെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഒന്നാം ഘട്ടമെന്ന നിലക്ക് രണ്ടിടങ്ങളിൽ സേവന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.