- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിദേശ തൊഴിലാളികളുടെ ക്ഷേമത്തിനായി കർശന നയവുമായി എൽ.എം.ആർ.എ; വീട്ടുജോലിക്കാർക്ക് ശമ്പളം കാർഡുവഴിയാക്കാനും പദ്ധതി
മനാമ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ ക്ഷേമത്തിനായി കർശന നയങ്ങളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി. തൊഴിൽ മേഖലയിൽ ഏറ്റവും പ്രയാസമനുഭവിക്കുന്ന വീട്ടുജോലിക്കാർക്ക് നിശ്ചിത സമയത്ത് വാഗ്ധാനം ചെയ്യപ്പെട്ട ശമ്പളം ഉറപ്പുവരുത്തുന്നത് വരെയുള്ള പദ്ധതികളാണ് എൽ.എം.ആർ.എ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിൽ ദാതാക്കൾക്ക
മനാമ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ ക്ഷേമത്തിനായി കർശന നയങ്ങളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി. തൊഴിൽ
മേഖലയിൽ ഏറ്റവും പ്രയാസമനുഭവിക്കുന്ന വീട്ടുജോലിക്കാർക്ക് നിശ്ചിത സമയത്ത് വാഗ്ധാനം ചെയ്യപ്പെട്ട ശമ്പളം ഉറപ്പുവരുത്തുന്നത് വരെയുള്ള പദ്ധതികളാണ് എൽ.എം.ആർ.എ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തൊഴിൽ ദാതാക്കൾക്കും തൊഴിലാളികൾക്കും സൗകര്യപ്രദമായ വിധത്തിൽ ശമ്പളം വിതരണം ചെയ്യാനും കൈപ്പറ്റാനു
ഉതകുന്ന ആധുനിക സംവിധാനം പ്രയോഗത്തിൽ വരുത്തുന്നതിന്'മാസ്റ്റർ കാർഡ്' ഇന്റർനാഷനലും ബഹ്‌റൈനിലെ 'പെയ്‌മെന്റ് ഇന്റർനാഷണൽ എന്റർപ്രൈസു'മായി ചേർന്ന് പ്രവർത്തിക്കാൻ എൽ.എം.ആർ.എ തീരുമാനിച്ചു. ഇതുവഴി രാജ്യത്തെ ശമ്പളവുമായി
ബന്ധപ്പെട്ട തൊഴിൽപ്രശ്‌നങ്ങളിൽ വളരെ കുറവുവരുമെന്നാണ് കരുതുന്നത്.
ഈ പദ്ധതി 2015 ഏപ്രിലിൽ നിലവിൽ വന്നേക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉസാമ ബിൻ അബ്ദുല്ല അൽഅബ്‌സി വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള മുഴുവൻ അവകാശങ്ങളും തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് എൽ.എം.ആർ.എ തുടക്കത്തിൽ തന്നെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
അതോടൊപ്പം രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താൻ മൽസരം സംഘടിപ്പിക്കാനും
എൽ.എം.ആർ.എ തീരുമാനിച്ചു. സാമൂഹിക അവബോധം ശക്തിപ്പെടുത്തുക, മനുഷ്യാവകാശ സംരക്ഷണ സംസ്‌കാരം വളർത്തുക, വിദേശ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ട് വർഷം തോറും മൽസരം സംഘടിപ്പിക്കും. ഓരോ വർഷവും തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയത്തെ അധികരിച്ചാകും മത്സരം. ഇത്തവണ വീട്ടുജോലിക്കാരുടെ ശമ്പളം സമയത്ത് ലഭിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് മത്സരം നടത്തുക.
യുവാക്കൾക്കാണ് അവസരം. ഷോർട് ഫിലിം, ഫോട്ടോഗ്രഫി, ഡ്രോയിങ്, പെയിന്റിങ്, പോസ്റ്റർ തുടങ്ങിയ മാദ്ധ്യമങ്ങളിൽ വിഷയത്തെ അധികരിച്ച് കലാസൃഷ്ടികൾ തയാറാക്കാം. ഇത് വിദഗ്ധ സമിതി പരിശോധിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടവ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. ഈ സൃഷ്ടികൾക്ക് പൊതുജനം മാർക്കിടും. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക്:
www.bahrainawards.com എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.