- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പുതിയ മൊബൈൽ നമ്പർ കിട്ടുമ്പോൾ എൽഎംആർഎയിൽ അറിയിക്കാൻ മറക്കരുത്; വിദേശ തൊഴിലാളികൾ എൽഎംആർഎയിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം
മനാമ: പുതിയ മൊബൈൽ നമ്പർ ലഭിക്കുമ്പോൾ എൽഎംആർഎയിൽ അറിയിക്കാത്തത് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അറിയിപ്പ്. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളികൾക്ക് എൽഎംആർഎ നടപടികളുടെ ഭാഗമായി ഒരു സിം കാർഡ് നൽകുകയാണ് പതിവ്. എൽഎംആർഎ രേഖകളിൽ അധികൃതർ ഈ നമ്പർ ആയിരിക്കും രേഖപ്പെടുത്തിയിരിക്കുക. ഇത്തരത്തിൽ ഏകദേശം രണ്ടു ലക്ഷം സിം കാർഡ
മനാമ: പുതിയ മൊബൈൽ നമ്പർ ലഭിക്കുമ്പോൾ എൽഎംആർഎയിൽ അറിയിക്കാത്തത് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അറിയിപ്പ്. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളികൾക്ക് എൽഎംആർഎ നടപടികളുടെ ഭാഗമായി ഒരു സിം കാർഡ് നൽകുകയാണ് പതിവ്. എൽഎംആർഎ രേഖകളിൽ അധികൃതർ ഈ നമ്പർ ആയിരിക്കും രേഖപ്പെടുത്തിയിരിക്കുക.
ഇത്തരത്തിൽ ഏകദേശം രണ്ടു ലക്ഷം സിം കാർഡുകളാണ് ഇതുവരെ നൽകിയിട്ടുള്ളതെന്നാണ് കണക്ക്. എന്നാൽ പിന്നീട് പല തൊഴിലാളികളും ഈ സിം ഉപേക്ഷിച്ച് പുതിയ കണക്ഷൻ എടുക്കുകയാണ് പതിവ്. പുതുതായി ലഭിക്കുന്ന ഈ മൊബൈൽ നമ്പർ ഭൂരിപക്ഷം ആൾക്കാരു എൽഎംആർഎയിൽ അറിയിക്കാറില്ല. വെറും മുപ്പതു ശതമാനം ആൾക്കാർ മാത്രമാണ് ഇത്തരത്തിൽ എൽഎംആർഎയിൽ തങ്ങളുടെ പുതിയ മൊബൈൽ നമ്പർ നൽകിയിട്ടുള്ളത്.
എൽഎംആർഎയിൽ മുമ്പ് നൽകിയിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ഫോൺ നമ്പറോ മററു വിവരങ്ങളോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഓൺലൈൻ വഴി എൽഎംആർഎയെ അറിയിക്കണം. എന്നാൽ മാത്രമേ വിസ സ്റ്റാറ്റസ് അടക്കമുള്ള ഇമിഗ്രേഷൻ വിവരങ്ങൾ ഓരോരുത്തർക്കും ലഭിക്കുകയുള്ളൂ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി നിലവിൽ വന്ന ശേഷം ആദ്യം ആവശ്യപ്പെട്ടത് എല്ലാ വിദേശ തൊഴിലാളികളും ഇതിൽ രജിസ്റ്റർ ചെയ്യണമെന്നതാണ്. പ്രവാസി തൊഴിലാളികളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ഇത്തരത്തിൽ വിരൽത്തുമ്പിൽ ലഭ്യമാകുന്നതിനാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.