- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമുറകളെ ത്രസിപ്പിച്ച കണ്ടുപിടിത്തത്തിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ വിടപറഞ്ഞത് 94 മത്തെ വയസ്സിൽ; സാധാരണക്കാരന്റെ വീടുകളിലേക്ക് സംഗീതത്തെ എത്തിച്ച അത്ഭുത പ്രതിഭ വിടപറയുമ്പോൾ

സാധാരണക്കാരന്റെ വീടുകളിലേക്ക് സംഗീതത്തെ എത്തിച്ച ഓഡിയോ കാസറ്റുകളുടെ പിതാവ് ഇനി ഓഡിയോ കാസറ്റ് പോലെ ഗൃഹാതുരമായ ഓർമ്മ.94 മത്തെ വയസ്സിലാണ് ലൂ ഓട്ടൻസ് ലോകത്തോട് വിടപറയുന്നത്.സംഗീതത്തെ സാധാരണക്കാരന്റെ വീടുകളിൽ എത്തിക്കാൻ ഓഡിയോ കാസറ്റുകൾക്ക് കഴിഞ്ഞിരുന്നു.ഒരു തലമുറയുടെ സംഗീത ആസ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അത് വഹിച്ച പങ്ക് ചെറുതായിരുന്നില്ല.80 കളിലെയും 90 കളിലെയും തലമുറകൾക്ക് ഓഡിയോ കാസറ്റ് എന്നു പറഞ്ഞാൽ വെറും പാട്ട് മാത്രമായിരുന്നില്ല.
സിനിമ ശബ്്ദരേഖയായും, പ്രസംഗങ്ങളായും,കഥാപ്രസംഗങ്ങളായുമൊക്കെ ഓഡിയോ കാസറ്റ് തലമുറകളുടെ സ്വീകരണമുറിയെ സമ്പന്നമാക്കിയിരുന്നു.ഓരോ പുതിയ കാസറ്റുകളും റിലീസ് ചെയ്യുന്നതും ആകാംഷയോടെ കാത്തിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഒരുപക്ഷേ അന്നത്തെ കാത്തിരിപ്പിന്റെ രസവും, പുതുമയും ഇന്ന് ഇല്ലെങ്കിലും, സംഗീത ആസ്വാദനത്തെ പുതിയൊരു തലത്തിലേക്കുയർത്താൻ ആ കണ്ടുപിടുത്തം സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
ഒരു തലമുറയുടെ ആനന്ദങ്ങളെ അത്രമേൽ സ്വാധനിച്ച കണ്ടുപിടിത്തത്തിന്റെ സൃഷ്ടാവായിരുന്നു ലൂ ഓട്ടൻസ്.1926 -ൽ ബെല്ലിങ് വോൾഡിലാണ് ഓട്ടൻസ് ജനിച്ചത്. എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം 1952 -ൽ ബെൽജിയത്തിലെ ഫിലിപ്‌സിന്റെ ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി. 1960 -ൽ, അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയും പുതുതായി സൃഷ്ടിച്ച ഉൽപാദന വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന കൊണ്ടുനടക്കാവുന്ന ലളിതമായ എന്തെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു ഓട്ടൻസിന്റെ ലക്ഷ്യം.
ഒരു വർഷത്തിനുശേഷം, 1961 -ൽ ഓട്ടൻസ് ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ടേപ്പ് റെക്കോർഡർ സൃഷ്ടിച്ചു. ഉയർന്ന നിലവാരമുള്ള ശബ്ദം നൽകുന്ന വലിയ റീൽ-ടു-റീൽ ടേപ്പുകൾക്ക് പകരമായാണ് ഓട്ടൻസ് ഇത് നിർമ്മിച്ചത്. കാരണം അവ വളരെ ചെലവേറിയതും, കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമായിരുന്നു. ടേപ്പ് സാങ്കേതികവിദ്യയെ ചുരുക്കുകയെന്ന ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. 1963 ൽ ഇത് ബെർലിൻ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിൽ അവതരിപ്പിക്കുകയും താമസിയാതെ ലോകമെമ്പാടും വിജയിക്കുകയും ചെയ്തു.
ഇതിന്റെ പാത പിന്തുടർന്നാണ് ജപ്പാനും കാസറ്റുകൾ നിർമ്മിച്ചത്. അദ്ദേഹത്തിന്റെ മോഡൽ സ്ഥിരീകരിച്ച ഫിലിപ്‌സ്, സോണി എന്നിവരുമായി ഓട്ടൻസ് ഒരു കരാറിൽ ഏർപ്പെട്ടു. ഈ പുതിയ സാങ്കേതികവിദ്യയുടെ ലൈസൻസ് മറ്റ് നിർമ്മാതാക്കൾക്ക് സൗജന്യമായി നൽകണമെന്ന് അദ്ദേഹം ഫിലിപ്‌സിനോട് വാദിച്ചു. ഇത് കാസറ്റുകൾ ലോകമെമ്പാടും വ്യാപിക്കുന്നതിന് വഴിയൊരുക്കി. തുടർന്ന് 80കളിലും 90 -കളിലും ഓഡിയോ കാസറ്റുകൾ ഇന്ത്യയിൽ ഉൾപ്പടെ ലോകത്താകമാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. കാസറ്റിന്റെ അമ്പതാം വാർഷികത്തിൽ, ടൈം മാഗസിൻ പറഞ്ഞത് ആദ്യ ദിവസം മുതൽ തന്നെ അതൊരു വലിയ തരംഗമായിരുന്നു എന്നാണ്.

1979 -ൽ പുറത്തിറങ്ങിയ കോംപാക്റ്റ് ഡിസ്‌ക് (സിഡി) ഫിലിപ്‌സ്, സോണി എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ്. ഇ കണ്ടുപിടിത്തത്തിലും ലൂ ഓട്ടൻസിന്റെ ഇടപടെൽ ശ്രദ്ധേയമായിരുന്നു.നാലു വർഷത്തിനുശേഷം അദ്ദേഹം വിരമിച്ചു. തന്റെ കരിയറിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ഏറ്റവും വലിയ ഖേദമാണ് ഫിലിപ്‌സിന് പകരം സോണി കാസറ്റ് ടേപ്പ് പ്ലേയർ വാക്ക്മാൻ സൃഷ്ടിച്ചത് എന്നദ്ദേഹം പറയുകയുണ്ടായി.നെതർലാൻഡിലെ താമസക്കാരനായിരുന്ന ഓട്ടൻസ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണപ്പെട്ടത്.
ഏകദേശം 100 ബില്ല്യൺ കാസറ്റുകളും 200 ബില്ല്യൺ സിഡികളും ഇതുവരെ ലോകമെമ്പാടും വിറ്റുവെന്നാണ് പറയുന്നത്.കാസറ്റ് ടേപ്പുകൾക്ക് സമീപ വർഷങ്ങളിൽ വീണ്ടും ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. ലേഡി ഗാഗ, ദി കില്ലേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി കലാകാരന്മാർ അവരുടെ സംഗീതം വീണ്ടും കാസറ്റുകളിലുടെ പുറത്തിറക്കി. ഇന്ന് ഐപോഡുകളും, എംപി ത്രിയും ഒക്കെ ആ സ്ഥാനം കൈയടക്കുമ്പോൾ, കാസറ്റുകൾ ഗൃഹാതുരത്വം നിറഞ്ഞൊരു ഓർമ്മ മാത്രമായി അവശേഷിക്കുന്നു.ഇനി ലൂ ഓട്ടൻസും


