- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര /ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാപദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചു.
ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളർത്തൽ, പശുവളർത്തൽ, കച്ചവടം, ഭക്ഷ്യസംസ്ക്കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പടനിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ട് ബുക്ക് ബൈൻഡിങ്, കര കൗശല നിർമ്മാണം, ടെയ്ലറിങ്, ബ്യൂട്ടി പാർലർ തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന നാമമാത്ര / ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം. നിലവിൽ ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങൾ നടത്തുന്നവർക്ക് ആയത് വികസിപ്പിക്കുന്നതിലേക്കും വായ്പാതുക ഉപയോഗിക്കാം.
1,20,000 രൂപയിൽ അധികരിക്കാത്ത കുടുംബവാർഷിക വരുമാനമുള്ള ഒബി.സി വിഭാഗത്തിൽപ്പെട്ട 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അഞ്ച് ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ബാക്ക ്എൻഡ് സബ്സിഡിയായി വായ്പാതുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തികവർഷം പദ്ധതി പ്രകാരം സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടിരൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.
കോർപ്പറേഷന്റെ വെബ്സൈറ്റായ www.ksbcdc.com ൽ നിന്നും വായ്പാ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തശേഷം പൂരിപ്പിച്ച് ജില്ല / ഉപജില്ലാഓഫീസുകളിൽ സമർപ്പിക്കം. അപേക്ഷാ ഫോറം ഓഫീസുകളിൽ നിന്ന് നേരിട്ടും വാങ്ങാം. പദ്ധതി വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച വിശദാംശങ്ങക്ക് കോർപ്പറേഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.