- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സിം ബാങ്കിൽ നിന്ന് കടമെടുത്തത് 207 ദശലക്ഷം ഡോളർ; വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളം 'ജപ്തി ചെയ്ത്' ചൈന; കരാറിൽ കുരുക്കി മറ്റ് സ്വത്തുക്കൾ കൈക്കലാക്കിയതായും റിപ്പോർട്ട്
കംപാല: ചൈനയിലെ എക്സിം ബാങ്കിൽ നിന്നും കടമെടുത്ത 207 ദശലക്ഷം ഡോളറിന്റെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം ചൈനീസ് ഭരണകൂടം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കൾ ചൈന കൈക്കലാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു. 20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ചൈനയുടെ നടപടി.
ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ. ഒരു വർഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകൾ നിരവധി ആഫ്രിക്കൻ രാജ്യങ്ങളാണ് സമാനമായ പ്രതിസന്ധി നേരിടത്.
2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാർ രാജ്യാന്തര ഇമ്യൂണിറ്റി വ്യവസ്ഥകൾ ഒഴിവാക്കിയാണ് തയ്യാറാക്കിയത്. കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്.
2015-ലാണ് ഉഗാണ്ട സർക്കാർ, ചൈനയുടെ എക്സ്പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യുഎസ് ഡോളർ കടമെടുത്തത്. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കിൽ ഉഗാണ്ട സർക്കാർ വായ്പയെടുത്തത്. ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമായിരുന്നു വായ്പാ കാലാവധി. ഉഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
എന്നാൽ കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയാകുന്നതാണ്. ചൈന ഉൾപ്പെടുത്തിയ വിവാദ വ്യവസ്ഥകൾ വിമാനത്താവളത്തിനു മേൽ അവർക്ക് നിർണായക സ്വാധീനം നൽകുന്നതാണ്. ഉഗാണ്ടൻ സിവിൽ എവിയേഷൻ അഥോറിറ്റിക്ക് അവരുടെ ബജറ്റിനും തന്ത്രപരമായ പദ്ധതികൾക്കുമായി ലോൺ നൽകിയ ബാങ്കിന്റെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. കരാർ സംബന്ധിച്ച സർക്കങ്ങൾ ചൈന എക്കണോമിക് ആർബിട്രേഷൻ കമ്മീഷന് പരിധിയിൽ വരുമെന്നതാണ് മറ്റൊരു വിവാദ വ്യവസ്ഥ.
സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ലോൺ അടക്കാത്ത പക്ഷം എന്റബെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഉഗാണ്ടൻ ആസ്തികളും പിടിത്തെടുക്കാൻ വായ്പ നൽകിയവർക്ക് അധികാരമുണ്ടെന്ന് ഉഗാണ്ട സിവിൽ ഏവിയേഷൻ അഥോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ലോണിനു മേൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന പക്ഷം വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലേക്ക് പോകുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്. കരാർ വ്യവസ്ഥകൾ ധൃതി പിടിച്ച് അംഗീകരിച്ചത് വലിയ തെറ്റായിപ്പോയെന്ന് ഉഗാണ്ട ധനമന്ത്രി മറ്റീയ കസൈജിത്ത് പാർലമെന്റിൽ പറഞ്ഞിരുന്നു.
കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ഒഴിവാക്കി കരാർ പരിഷ്കരിക്കണമെന്ന ഉഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാറിലെ വിവാദ വ്യവസ്ഥകൾ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒരു നയതന്ത്രസംഘത്തെ ഉഗാണ്ട ഈ വർഷം ആദ്യം ബെയ്ജിങ്ങിലേക്ക് അയച്ചിരുന്നു. എന്നാൽ യാഥാർഥ കരാറിലെ വ്യവസ്ഥകളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ചൈന തയ്യാറായില്ല.
ന്യൂസ് ഡെസ്ക്