സ്ട്രിയ, വിയന്ന തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും നീട്ടാൻ തീരുമാനം.വിയന്ന, ലോവർ ഓസ്ട്രിയ, ബർഗൻലാൻഡ് എന്നിവിടങ്ങളിലെ അധികാരികൾ തങ്ങളുടെ അധികാരപരിധിയിൽ നിലവിലുള്ള ലോക്ക്ഡൗണുകൾ ഏപ്രിൽ 11 ന് തീരാനിരിക്കെ ആണ് ൃ നടപടികൾ കുറഞ്ഞത് ഏപ്രിൽ 18 വരെ തുടരാൻ തീരുമാനിച്ചത്.

നിലവിൽ ഉള്ളപോലെ അനാവശ്യ ബിസിനസുകൾ അടഞ്ഞ് കിടക്കും. കൂടാതെ, രാത്രികാല കർഫ്യൂനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യവസ്തുക്കൾ വാങ്ങുന്നതിനും ശാരീരിക വ്യായാമം ചെയ്യുന്നതിനും മാത്രമേ താമസക്കാർക്ക് വീടിന് പുറത്തിറങ്ങാൻ സാധിക്കൂ.കൂടാതെ സ്‌കൂളുകളും അടഞ്ഞ് തന്നെ കിടക്കും.

കിഴക്കൻ സംസ്ഥാനങ്ങളിലെ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായി വർദ്ധിച്ചുവരുന്ന അണുബാധ നിരക്ക് സംബന്ധിച്ച് അധികൃതർ ആശങ്കാകുലരായതാണ് ലോക് ഡൗൺ നീട്ടാൻ കാരണം. വൈറസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്.വിയന്നയിലും ലോവർ ഓസ്ട്രിയയിലും ഐസിയു പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണവും കൂടിവരുകയാണ്.