തിരുവനന്തപുരം: സംസ്ഥാനത്ത് ഒടുവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ. ഏറ്റവും കുറവ് വയനാട്ടിലാണ്. മലപ്പുറത്തെ 28,76,835 വോട്ടർമാരിൽ 14,64,309 പേർ സ്ത്രീകളും 14,12,517 പേർ പുരുഷന്മാരും 9 പേർ ഭിന്നലിംഗക്കാരുമാണ്. വയനാട്ടിലെ 5,71,392 വോട്ടർമാരിൽ 2,90,167 പേർ സ്ത്രീകളും 2,81,224 പേർ പുരുഷന്മാരും ഒരാൾ ഭിന്നലിംഗത്തിലും ഉൾപ്പെടുന്നു.

ഇതര ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ:ജില്ല, സ്ത്രീ, പുരുഷൻ, ഭിന്നലിംഗം, ആകെ വോട്ടർമാർ എന്ന ക്രമത്തിൽ

തിരുവനന്തപുരം 13,70,545 12,19,917 08 25,90,470,കൊല്ലം 10,59,160 9,52,129 07 20,11,296,പത്തനംതിട്ട 5,29,730 4,66,441 00 9,96,171, ആലപ്പുഴ 8,57,726 7,71,847 03 16,29, 576, കോട്ടയം 7,61,723 7,36,307 03 14,98,033, ഇടുക്കി 4,25,177 4,19,821 02 8,45,000, എറണാകുളം 12,02,082 11,60,793 18 23,62,893, തൃശ്ശൂർ 12,71,570 11,49,468 13 24,21,051, പാലക്കാട് 10,88,599 10,26,591 09 21,15,199, കോഴിക്കോട് 11,73,664 10,87,401 04 22,61,069, കണ്ണൂർ 9,98,359 8,64,217 04 18,62,580, കാസർഗോഡ് 4,88,490 4,58,442 01 9,46,933 വോട്ടർ പട്ടികയിലുള്ള മൊത്തം 2,49,88,498 വോട്ടർമാരിൽ 1,29,81,301 പേർ സ്ത്രീകളും, 1,20,07,115 പേർ പുരുഷന്മാരും, 82 പേർ ഭിന്നലിംഗക്കാരുമാണ്.