- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിലെ സംവരണത്തിനുള്ള എണ്ണം നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 941 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 471 ഉം പെതുവിഭാഗത്തിന് 470 സ്ഥാനങ്ങളാവും ലഭിക്കുക. വനിതാ സംവരണ സ്ഥാനങ്ങളിലും പൊതുവിഭാഗത്തിലും പട്ടിക ജാതികൾക്ക് 46 ഉം പട്ടിക വർ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിലെ സംവരണത്തിനുള്ള എണ്ണം നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 941 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 471 ഉം പെതുവിഭാഗത്തിന് 470 സ്ഥാനങ്ങളാവും ലഭിക്കുക. വനിതാ സംവരണ സ്ഥാനങ്ങളിലും പൊതുവിഭാഗത്തിലും പട്ടിക ജാതികൾക്ക് 46 ഉം പട്ടിക വർഗ്ഗത്തിന് എട്ടും ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെ ആകെയുള്ള 152 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 77 സ്ഥാനങ്ങൾ ലഭിക്കും. ഇതിൽ എട്ട് എണ്ണം പട്ടിക ജാതികൾക്കും രണ്ട് എണ്ണം പട്ടിക വർഗ്ഗങ്ങൾക്കും ഉള്ളതാണ്. പൊതുവിഭാഗത്തിൽ നിന്ന് ഏഴ് എണ്ണം പട്ടിക ജാതികൾക്കും ഒരെണ്ണം പട്ടിക വർഗ്ഗത്തിനും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ 14 സ്ഥാനങ്ങളിൽ വനിതകൾക്ക് ഏഴെണ്ണം ലഭിക്കും. പൊതു വിഭാഗത്തിലെ ഒരെണ്ണം പട്ടിക ജാതികൾക്കായി സംവരണം ചെയ്യിട്ടുണ്ട്.