- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദാബാദ്: ഗുജറാത്തിൽ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവനഗർ, ജാംനഗർ എന്നീ മുനിസിപ്പൽ കോർപറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പ
അഹമ്മദാബാദ്: ഗുജറാത്തിൽ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവനഗർ, ജാംനഗർ എന്നീ മുനിസിപ്പൽ കോർപറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ എന്നിവർ അഹമ്മദാബാദിലെ വോട്ടർമാരാണ്. പട്ടേൽസമരം കത്തിനിൽക്കുന്ന അവസ്ഥയിൽ ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വൻ വെല്ലുവിളിയാണ്. ആറു കോർപറേഷനുകളും ഇപ്പോൾ ബിജെപി ഭരണത്തിലാണ്.
രണ്ടാം ഘട്ടത്തിൽ 56 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 230 താലൂക്ക് പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പു നടക്കും. ഡിസംബർ രണ്ടിനാണു വോട്ടെണ്ണൽ.
Next Story