- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം അരുതെന്ന പാണക്കാട് തങ്ങളുടെ വാക്ക് കേട്ടിട്ടും പഠിച്ചില്ല; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പിടിയിലായ മൊയ്തീൻകുട്ടിക്ക് പകരം സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ചിത്രം ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചു; ചേലാമ്പ്ര സ്വദേശിയായ ലീഗ് നേതാവ് അബ്ദുൾ സലാം അറസ്റ്റിൽ; മുന്നറിയിപ്പ് നൽകിയിട്ടും അണികൾ അനുസരണക്കേട് കാട്ടുന്നതിൽ ലീഗ് നേതൃത്വത്തിനും ആശങ്ക
മലപ്പുറം: എടപ്പാളിൽ തിയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ചേലാമ്പ്ര സ്വദേശിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ അബ്ദുൽ സലാമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേര് മൊയ്തീൻകുട്ടിയാണെന്ന് വാർത്തകൾ വന്നയുടനെ സിപിഎം പട്ടാമ്പി ലോക്കൽ കമ്മറ്റി അംഗമായ മൊയ്തീൻകുട്ടി പട്ടാമ്പിയെന്നയാളുടെ ഫോട്ടോ ഉപയോഗിച്ച് ഇയാളാണ് പ്രതിയെന്ന രീതിയിൽ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനിനോടൊപ്പം ഇയാൾ നിൽക്കുന്ന ഫോട്ടോകളും ഉപയോഗിച്ച് എടപ്പാളിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത് സിപിഎം പ്രവർത്തകനാണെന്ന രീതിയിൽ നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ അപ്പോൾ എംഎൽഎ മുഹമ്മദ് മുഹ്സിൻ എംഎൽഎ രംഗത്ത് വന്നിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ നിന്നാണ് വ്യാജ പ്രചാരണത്തിന്റെ ഉറവിടം സലാമിൽ നിന്നുമാണെന്നും ചിത്രം മുസ്ലിം ലീഗ് ഗ
മലപ്പുറം: എടപ്പാളിൽ തിയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് പറഞ്ഞ് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ചേലാമ്പ്ര സ്വദേശിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ അബ്ദുൽ സലാമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേര് മൊയ്തീൻകുട്ടിയാണെന്ന് വാർത്തകൾ വന്നയുടനെ സിപിഎം പട്ടാമ്പി ലോക്കൽ കമ്മറ്റി അംഗമായ മൊയ്തീൻകുട്ടി പട്ടാമ്പിയെന്നയാളുടെ ഫോട്ടോ ഉപയോഗിച്ച് ഇയാളാണ് പ്രതിയെന്ന രീതിയിൽ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനിനോടൊപ്പം ഇയാൾ നിൽക്കുന്ന ഫോട്ടോകളും ഉപയോഗിച്ച് എടപ്പാളിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത് സിപിഎം പ്രവർത്തകനാണെന്ന രീതിയിൽ നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ അപ്പോൾ എംഎൽഎ മുഹമ്മദ് മുഹ്സിൻ എംഎൽഎ രംഗത്ത് വന്നിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ നിന്നാണ് വ്യാജ പ്രചാരണത്തിന്റെ ഉറവിടം സലാമിൽ നിന്നുമാണെന്നും ചിത്രം മുസ്ലിം ലീഗ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നതായും കണ്ടെത്തിയത്. ഇതേ ചിത്രത്തിലെ കണ്ടന്റുകളിൽ മാറ്റം വരുത്തി ഉപയോഗിച്ച നിരവധി മുസ്ലിം ലീഗ് ഗ്രൂപ്പുകളുടെ അഡ്‌മിന്മാരും അന്വേഷണം നേരിടുന്നുണ്ട്. പ്രതിയുടെ പേരും സ്ഥലവും സാമ്യമുള്ളതായതിനാൽ ഈ വ്യാജവാർത്ത പെട്ടെന്ന് പ്രചരിക്കുകയും ചെയ്തിരുന്നു. സമാന സംഭവത്തിൽ കൊണ്ടോട്ടി പച്ചപ്പട എന്ന ഫേസ്‌ബുക്ക് പേജിനെതിരെയും പരാതിയുള്ളതായാണ് വിവരം. ഒരുവേള സംഘപരിവാർ, എസ്ഡിപിഐ ഗ്രൂപ്പുകളും ഈ പ്രചരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മലബാറിൽ വ്യാപക അക്രമങ്ങൾ അഴിച്ചു വിട്ട വാട്സ്ആപ്പ് ഹർത്താലിന് ശേഷം സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരിട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തരുതെന്നും, ദുരുപയോഗം ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടും അണികളിൽ നിന്ന് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നതിൽ നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്.
മലബാർ മേഖലയിൽ പലപ്പോഴും ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗം ആളുകളും മുസ്ലിം ലീഗ് പ്രവർത്തകർ ആണെന്നതും പിടിയിലാകുന്നവർക്ക് വേണ്ടി നേതാക്കൾ ഇടപെടേണ്ടി വരുന്നതും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന നിഗമനത്തിലാണ് മുസ്ലിം ലീഗ് പാർട്ടിയുള്ളത്. ഇത് തടയാനായിരുന്നു തങ്ങൾ തന്നെ നേരിട്ടെത്തി സോഷ്യൽ മീഡിയ ദുരുപയോഗത്തെ കുറിച്ച് അണികളെ ബോധവത്കരണം നടത്തിയത്. പലപ്പോഴും സംഘപരിവാർ ഗ്രൂപ്പുകൾ പടച്ചുവിടുന്ന മണ്ടത്തരങ്ങൾ പോലും ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത് മുസ്ലിം ലീഗ് പ്രവർത്തകരാണ്. ഇത്തരം കേസുകളിൽ അകത്താകുമ്പോഴാണ് പലപ്പോഴും ഇവർ ഇതന്റെ ഗൗരവം മനസ്സിലാക്കുന്നത്.