- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
റജീന ആശുപത്രികളിലെ ഐസിയു യൂണിറ്റ് നിറഞ്ഞ് രോഗികൾ; കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ ലോക്ഡൗൺ വേണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ദ്ധർ; വാട്ടർലൂ പബ്ലിക് സ്കൂളുകളിൽ അടുത്ത അധ്യയന വർഷവും ഓൺലൈനിൽ തന്നെ
റെജീന ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ കൂടുതൽ കൊറോണ വൈറസ് രോഗികളെ കൊണ്ട് നിറഞ്ഞതോടെ ലോക്ഡൗൺ വേണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തി. നഗരത്തിലെ രണ്ട് ആശുപത്രികളിലെ 37 ഐസിയു കിടക്കകളിൽ 28 എണ്ണം രോഗികളാൽ നിറഞ്ഞുവെന്നാണ് അധികൃതർ അറിയിച്ചത്.
ഇത് തന്നെയാണ് പല ആശുപത്രികളിലെയും നിലവിലെ അവസ്ഥ .പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ നിലവിലെ അവസ്ഥ പരിഹരിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. റജീനയുടെ കൊറോണ വൈറസ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി കൂടി വരുകയാണ്.ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും തലസ്ഥാനത്ത് നൂറോളം പുതിയ കേസുകൾ പ്രവിശ്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വാരാന്ത്യത്തിലേക്ക് പോകുമ്പോൾ 583 സജീവ കേസുകളുണ്ട്. ഇപ്പോൾ 726 ഉണ്ട്.
ഇത് കൂടാതെ വാട്ടർലൂ റിജീയൻ ഡിസ്ട്രിക്റ്റ് സ്‌കൂള്ഡ ബോർഡ് വരുംഅ്ധ്യയന വർഷവും ഓൺലൈൻ പഠനം ആയിരുക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചു കഴിഞ്ഞു.