- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ഡൗൺ ലംഘനം; അനാവശ്യമായി നിരത്തിലിറങ്ങിയ രണ്ടായിരത്തിലധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു
ബാംഗ്ലൂർ: ലോക്ഡൗൺ കർശനമാക്കിയതോടെ നിരത്തുകളിൽ പൊലീസ് പിരിശോധന കർശനമാക്കി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയ രണ്ടായിരത്തിലധികം വാഹനങ്ങൾ ബാംഗ്ലൂർ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ മാത്രം 2023 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
സിറ്റി പൊലീസ് കമ്മീഷണർ കമാൽ പന്തെന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധന രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഓരോ ദിവസവും പല കാരണങ്ങൾ പറഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ഇത്രയും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ആദ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story