- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിൽ സെപ്റ്റംബർ ആറ് വരെ ലോക്ക്ഡൗൺ നീട്ടി; നിലവിലെ ഇളവുകൾ തുടരും
ഛണ്ഡിഗഡ്: ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി. സെപ്റ്റംബർ ആറ് വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
ഓഗസ്റ്റ് 23 വരെയായിരുന്നു നേരത്തെ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടാഴ്ച കൂടി നീട്ടിയത്. മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. റെസ്റ്റോറന്റുകൾ, ബാറുകൾ, ജിമ്മുകൾ എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറന്നുപ്രവർത്തിക്കാം.
കടകൾക്കും മാളുകൾക്കും സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാം.
മറുനാടന് മലയാളി ബ്യൂറോ
Next Story