- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാവശ്യയാത്ര നടത്തുന്നവർക്കെതിരേയും യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേയും കർശന നടപടി; അവശ്യസർവീസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം; ഇനിയുള്ള അഞ്ചു ദിവസം അവശ്യസർവ്വീസ് മാത്രം; ലോക്ഡൗൺ നിയന്ത്രണം വീണ്ടും ശക്തമാക്കും
തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗ വ്യാപനത്തിൽ രാജ്യത്ത് രണ്ടാമതാണ് കേരളം. ഇന്നലെ തമിഴ്‌നാട്ടിൽ 22, 651 പേരിൽ രോഗ വ്യാപനം കണ്ടെത്തി. കേരളത്തിൽ 16,229ഉം. മഹാരാഷ്ട്രയിൽ രണ്ടര ലക്ഷത്തിൽ അധികം പരിശോധന നടത്തിയപ്പോൾ 14152 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും രോഗവ്യാപന നിരക്ക് കൂടുതലാണ്. ഡൽഹിയിൽ 523 രോഗികളും ഉത്തർ പ്രദേശിൽ 112 രോഗികളും ഇന്നലെ പട്ടികയിലേക്ക് വന്നു. ടിപിആർ തീരെ കുറവ്.
ഡൽഹിയും യുപിയും കോവിഡ് പോരാട്ടത്തിൽ മാതൃകയാകുന്നത് ലോക്ഡൗൺ കർശനമായി നടപ്പാക്കിയാണ്. ഡൽഹിയിൽ ഇനി 8060 പേർ മാത്രമാണ് ചികിൽസയിലുള്ളത്. ഈ ലക്ഷ്യത്തിന് വളരെ അകലെയാണ് കേരളം. 1,74, 864 രോഗികളാണ് കേരളത്തിൽ ഉള്ളത്. അതുകൊണ്ടാണ് കോവിഡ് ലോക്ഡൗൺ വീണ്ടും കേരളം ശക്തമാക്കുന്നത്. രോഗ വ്യാപനം കുറയുന്നുണ്ട്. അതിന്റെ തോത് കൂട്ടാനാണ് തീരുമാനം. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 15.22ശതമാനമാണ്.
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നു മുതൽ ബുധൻ വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേയാണിത്. നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം ബുധൻ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണും.
അവശ്യ സാധനങ്ങളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവർത്താനുമതി. നിലവിൽ പ്രവർത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ളവർക്ക് (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധം.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ബോധപൂർവ്വമുള്ള ശ്രമം ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് ഇത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിനേ പ്രവർത്തനം തുടങ്ങൂ. നിലവിൽ പാസ് അനുവദിച്ചവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾപോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം.
അനാവശ്യയാത്ര നടത്തുന്നവർക്കെതിരേയും യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സർക്കാർ അനുവദിച്ച അവശ്യസർവീസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്രചെയ്യണം.
മറുനാടന് മലയാളി ബ്യൂറോ