- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു; ലോക്ഡൗണിൽ ഇളവു നൽകി ജനജീവിതം സുഗമമാക്കണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് വി.ഡി സതീശൻ കത്തുനൽകി
തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കത്തിന്റെ പൂർണരൂപം: മെയ് മാസം എട്ടാം തീയതി മുതൽ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഇന്ന് 38 ദിവസമാവുകയാണ്. ലോക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്ത് ജീവിക്കുന്നവർ, ദിവസ വേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, തീരമേഖലകളിൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ, വീട്ടുജോലിക്കാർ, വഴിയോര കച്ചവടക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും തുടങ്ങി നാനാതുറയിലും ഉൾപ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി പേരുടെ തൊഴിലും നഷ്ടപ്പെട്ടു. ഇനിയും ലോക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.