- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗണിൽ ചെറിയ ഇളവുകൾ: തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം; വിവാഹപാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചിലവഴിക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ടെക്സ്റ്റൈൽസുകൾക്കും ജൂവലറികൾക്കും ചെറിയ ഇളുവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.
ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ/ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചിലവഴിക്കാനും അനുമതിയുണ്ട്.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമ്മാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story