ചൊവ്വാഴ്ച എട്ട് പുതിയ പ്രാദേശിക കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ബ്രിസ്ബനിലെ ലോക് ഡൗൺ നീളുമെന്ന സൂചനകൾ പുറത്ത്. ഇതോടെ മൂന്ന് ദിവസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരനാണ് സാധ്യത.സംസ്ഥാന അതിർത്തി അടയ്ക്കലുകളും ഫ്‌ളൈറ്റുകളിലെ തടസ്സങ്ങളും തുടരാമെന്ന റിപ്പോർട്ട് വന്നതോടെ ഈസ്റ്റർ ആഘോഷം വീടിനുള്ളിലാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

യുകെയിലെ വൈറസ് ബാധയുടെ വ്യാപനം - അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതോടെ - ഈസ്റ്റർ വാരാന്ത്യത്തിൽ ബ്രിസ്‌ബേനിൽ മുഴുവൻ അടച്ചിടൽ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.ക്വാന്റാസും ജെറ്റ്സ്റ്റാറും ചൊവ്വാഴ്ച ക്വീൻസ്ലാന്റ് തലസ്ഥാനത്തേക്കും പുറത്തേക്കും 45 ഓളം വിമാനങ്ങൾ റദ്ദാക്കി, വിർജിൻ 31 എണ്ണം റദ്ദാക്കിയതോടെ യാത്രക്കൊരുങ്ങിയവരും ദുരിതത്തിലായി.

രാജ്യത്തുടനീളമുള്ള സംസ്ഥാന-പ്രദേശ സർക്കാരുകൾ ക്വീൻസ്ലാന്റിൽ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ചില കുടുംബങ്ങൾ അവരുടെ അവധിക്കാല പദ്ധതികൾ റദ്ദാക്കാൻ നിർബന്ധിതരാ യിട്ടുണ്ട്.ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അനുസരിച്ച് വ്യാഴാഴ്ച രാത്രി വരെ ഗ്രേറ്റർ ബ്രിസ്ബേൻ ലോക്ക്ഡൗണിൽ തുടരും.