- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ക്ഡൗൺ കാലയളവിൽ 45 ശതമാനം ജനങ്ങൾ ഭക്ഷണം കഴിച്ചത് കടം വാങ്ങി; പട്ടിണിയിലായത് ദളിതരും മുസ്ലീങ്ങളും; കർഷകസമരവും ഈ ജനവിഭാഗങ്ങളെ സാരമായി ബാധിക്കുന്നു: സർവെ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാരമായി ബാധിച്ചത് രാജ്യത്തെ ദുർബ്ബല ജനവിഭാഗങ്ങളെയാണെന്ന് റിപ്പോർട്ട്. രാജ്യത്തെ മുസ്ലീങ്ങളെയും ദളിതരെയുമാണ് ലോക്ക് ഡൗൺ ഏറ്റവും ബാധിച്ചതെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷകസമരവും ഈ ജനവിഭാഗങ്ങളെ സാരമായി ബാധിക്കുമെന്ന് സർവെ പറയുന്നു.
നാലിൽ ഒരു ദളിതനും, മുസ്ലീമും ലോക്ക്ഡൗൺ കാലയളവിൽ ഭക്ഷണം ലഭിക്കുന്നതിൽ വിവേചനം നേരിട്ടതായാണ് സർവെ പറയുന്നു. പൊതു വിഭാഗത്തിൽ പത്തിൽ ഒരാളാണ് വിവേചനം നേരിട്ടത്. 11 സംസ്ഥാനങ്ങളിൽ 45 ശതമാനം ജനങ്ങളെയും ലോക്ക്ഡൗൺ സാരമായി ബാധിച്ചെന്നും കടം വാങ്ങിയാണ് ഭക്ഷണം കഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പൊതു വിഭാഗവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ദളിത് വിഭാഗത്തിന് 23 ശതമാനം അധികമാണ്. ഈ കാലയളവിൽ ദളിതരുടെ ഭക്ഷ്യ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായെന്നും ഹംഗർവാച്ച് പഠനം പറയുന്നു.
സെപ്റ്റംബർ മുതൽ ഒക്ടോബർ മാസങ്ങളിലായിരുന്നു സർവെ നടത്തിയത്. 11 സംസ്ഥാനങ്ങളിൽ നാലിൽ ഒരാൾ ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ പോകുന്നതായും സർവെ കണ്ടെത്തി. ലോക്ക്ഡൗണിന് മുൻപായി 56 ശതമാനം പേരും ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കിയിരുന്നില്ല. അവരിൽ ഏഴിൽ ഒരാൾക്ക് ഈ കാലയളവിൽ ഭക്ഷണം ഒഴിവാക്കേണ്ടി വന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര. ചത്തീസ്ഗഢ്, ഝാർഖണ്ഢ്, ഡൽഹി, തെലങ്കാന, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ നാലായിരം ആളുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ നടത്തിയത്.