- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവില്ല; 24 ജില്ലകളിൽ ടിപിആർ നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ; ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി.
സംസ്ഥാനത്തെ 30 ജില്ലകളിൽ ഇരുപത്തിനാലിലും ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ പത്തുവരെ പ്രവർത്തിക്കും. കോവിഡ് വ്യാപനം കുറയുകയാണെങ്കിൽ, ജൂൺ ഏഴിന് ലോക്ക്ഡൗൺ പിൻവലിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.
ന്യൂസ് ഡെസ്ക്
Next Story