സ്ട്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്ബനിൽ കൊറോണ വൈറസ് കേസുകൾ വീണ്ടും കണ്ടെത്തിയതിനെ ത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മുതൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ ചെയ്യാൻ ഉത്തരവിട്ടു. ക്വീൻസ്ലാന്റിൽ നാല് പുതിയ പ്രാദേശിക വൈറസ് ബാധ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഇപ്‌സ്വിച്, ലോഗൻ, റെഡ്ലാൻഡ്സ്, മോർട്ടൻ. ബ്രിസ്ബൈൻ കൗൺസിൽ പ്രദേശങ്ങളിലാണ് ലോക്ക് ഡൗൺ. ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയെ പ്രീമിയർ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയിൽ ഉള്ളവർക്ക് അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ജോലിക്ക്, വ്യായാമത്തിന്, ആരോഗ്യ സംസാരക്ഷണത്തിന്, അവശ്യ സാധനങ്ങൾ വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളുവെന്ന് പ്രീമിയർ അറിയിച്ചു. മാർച്ച് 20 മുതൽ ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖല സന്ദർശിച്ചവർ ഈ നിയന്ത്രണങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

ബ്രിസ്ബൈനിൽ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകളും അടച്ചിടും. ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയിൽ കെട്ടിടത്തിനകത്തും പുറത്തും മാസ്‌ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിട്ടുണ്ട്.ഒറ്റയ്ക്കായിരിക്കുന്ന സാഹചര്യത്തിൽ ഒഴികെ എല്ലാവരും മാസ്‌ക് ധരിക്കണം. ഇതും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ നടപ്പാക്കുമെന്നും പ്രീമിയർ അറിയിച്ചു.ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖല ഒഴികെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും പ്രീമിയർ വ്യക്തമാക്കി

ബ്രിസ്‌ബെയ്നിന്റെ രണ്ടാമത്തെ ലോക്ക്ഡൗണാണിത്. പുതിയതായി പത്ത് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ നാലെണ്ണം പ്രാദേശിക വൈറസ് ബാധയാണ്. മറ്റ് രണ്ട് കേസുകളുടെ ഉറവിടം വ്യക്തമായിട്ടില്ല.