- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് മാസത്തോടെ അയർലന്റിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ നീക്കം; ഈ മാസം അവസാനത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും തുറക്കാനും സാധ്യത; ജൂൺ മാസത്തോടെ രാജ്യത്തെ നിയന്ത്രണങ്ങൾ നീങ്ങിയേക്കും
വരുന്ന ആറ് ആഴ്ച്ചകൾക്കുള്ളിലെ രാജ്യത്തെ കോവിഡ് ഇളവുകൾ സംബന്ധിച്ച കണക്കുകൾ ഉയരുന്നില്ലെങ്കിൽ കൂടുതൽ ഇളവുകൾ ലഭിച്ചേക്കുമെന്ന സൂചനകൾ പുറത്ത്. പബ്ബുടമകൾക്കും ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി. താമസംവിനാ ഇളവുകളിൽ തീരുമാനമുണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിനൽകിയത്. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത മാസം മുതൽ ലോക് ഡൗൺ ഇല്ലാതാകുമെന്നും അധികൃതർ അറിയിച്ചു.
പുതിയ വകഭേദങ്ങളുടെ വരവ്, വാക്സിനേഷൻ വിതരണം, കോവിഡ് കേസുകളുടെ എ്ണ്ണം എന്നിവയുടെ അടിസ്ഥാന്തതിൽ നിയന്ത്രണങ്ങൾ കുറക്കാനാണ് നീക്കം.ജൂൺ മുതൽ വീണ്ടും രാജ്യം വീണ്ടും നിയന്ത്രണങ്ങൾ ഇല്ലാത്ത രാജ്യമാകുമെന്ന സൂചനയാണ് നല്കിയത്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ബി & ബി എന്നിവ ജൂണിൽ വീണ്ടും തുറക്കാനുള്ള സാധ്യത മന്ത്രിമാർ മെയ് അവസാനത്തോടെ പരിശോധിക്കുമെന്ന് മാർട്ടിൻ പറഞ്ഞു.
ഈ മാസം അവസാനത്തോടെ ചില മാറ്റങ്ങൾ ഉണ്ടാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മൃഗശാലകൾ, തുറന്ന വളർത്തുമൃഗ ഫാമുകൾ, പൈതൃക സൈറ്റുകൾ എന്നിവ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു.അമ്യൂസ്മെന്റ് പാർക്കുകൾ തുറക്കാൻ അനുവാദമില്ലെങ്കിലും ഏപ്രിൽ 26 മുതൽ എല്ലാ ഔട്ട്ഡോർ സന്ദർശക കേന്ദ്രങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും
മെയ് 4 മുതൽ വീണ്ടും തുറക്കാൻ പരിഗണനയിലുള്ളത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി വീണ്ടും തുറക്കുന്നുവ്യക്തിഗത സേവനങ്്ങളായ ബാർബറുകൾ, സലൂണുകൾ, ബ്യൂട്ടിഷ്യന്മാർ) എന്നിവയും മ്യൂസിയങ്ങൾ, ഗാലറികൾ, ലൈബ്രറികൾ എന്നിവയൊക്കെയാണ്.