- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ സീസണിലെ ഏറ്റവും വേഗമേറിയ പന്ത് ഫൈനലിൽ; ജോസ് ബട്ലർക്കെതിരെ ലോക്കി ഫെർഗൂസൻ എറിഞ്ഞ പന്തിന്റെ വേഗം 157.3 കിലോ മീറ്റർ; മറികടന്നത് ഉംറാൻ മാലിക്കിനെ; ഇപ്പോഴും മുന്നിൽ ഷോൺ ടെയ്റ്റ്

അഹമ്മദാബാദ്: ഐപിഎൽ സീസണിൽ വേഗമേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഇനി ഗുജറാത്ത് ടൈറ്റൻസ് താരം ലോക്കി ഫെർഗൂസന്. ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആണ് ലോക്കി ഫെർഗൂസൻ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫൈനലിൽ ജോസ് ബട്ലർക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റർ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെർഗൂസൻ ഉംറാൻ മാലിക്കിന്റെ റെക്കോർഡ് തകർത്തത്.
നേരത്തെ ലീഗ് റൗണ്ടിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 157 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പേസറായ ഉംറാൻ മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോർഡിട്ടത്.
എന്നാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോർഡ് ഇപ്പോഴും ഉംറാൻ മാലിക്കിനോ ലോക്കി ഫെർഗൂസനോ അല്ല. 2012 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ഷോൺ ടെയ്റ്റ് 157.71 കിലോ മീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. ഇന്ന് ലോക്കി ഫെർഗൂസൻ എറിഞ്ഞ 157.3 കിലോ മീറ്റർ വേഗമുള്ള പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്.
വേഗതയിൽ ഉംറാൻ മാലിക്ക് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 156.22 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞ ഡൽഹി ക്യാപിറ്റൽസ് താരം ആന്റിച്ച് നോർക്യയുടെ പേരിലാണ് വേഗേറിയ നാലാമത്തെ പന്തിന്റെ റെക്കോർഡ്. ഡൽഹിക്കെിരെ തന്നെ 155.60 കിലോ മീറ്റർ വേഗത്തിൽ ഉംറാൻ എറിഞ്ഞ പന്താണ് വേഗമേറിയ അഞ്ചാം പന്ത്. 154.80 കിലോ മീറ്റർ വേഗത്തിൽ ഉംറാൻ എറിഞ്ഞ പന്താണ് വേഗതയിൽ ആറാം സ്ഥാനത്ത്.


