ന്യൂഡൽഹി: ബിസിസിഐ ഭാരവാഹികളെ മുഴുവൻ അയോഗ്യരാക്കണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി. ബിസിസിഐ നിരീക്ഷകനായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ലോധ കമ്മിറ്റി സുപ്രീം കോടതിക്കുമുന്നിൽ ശുപാർശ സമർപ്പിച്ചത്.