- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോജിസ്റ്റിക് മേഖലയിൽ സ്വദേശിവത്കരണവുമായി ഒമാൻ; കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പ് വരുത്താൻ തീരുമാനം; വിദേശികൾ ആശങ്കയിൽ
മസ്‌കറ്റ്: ഒമാനിലെ ലോജിസ്റ്റിക് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ മന്ത്രി സഭാ തീരുമാനം. 25000 സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പു വരുത്താൻ മന്ത്രിസഭ തീരുമാനം. ഇതിന്റെ ആദ്യഘട്ടത്തിൽ ലോജിസ്റ്റിക് മേഖലയിലായിരിക്കും നിർബന്ധിത സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രഥമഘട്ടത്തിൽ ഒമാനിലെ ചരക്കുനീക്ക കമ്പനികളിലായിരിക്കും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസങ്ങൾ കണ്ടെത്തുക. ഒമാനിലിപ്പോൾ 30000 ചരക്കുനീക്ക കമ്പനികളിലായി 80,000ത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ 14 ശതമാനം മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം. സ്വദേശി യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സർക്കാർ എല്ലാ മേഖലയിലും സ്വദേശിവത്കരണത്തിനു ഊന്നൽ നൽകുന്നത്. ്വദേശിവൽക്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ കൗൺസിൽ വ്യക്തമാക്കി
മസ്‌കറ്റ്: ഒമാനിലെ ലോജിസ്റ്റിക് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ മന്ത്രി സഭാ തീരുമാനം. 25000 സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പു വരുത്താൻ മന്ത്രിസഭ തീരുമാനം. ഇതിന്റെ ആദ്യഘട്ടത്തിൽ ലോജിസ്റ്റിക് മേഖലയിലായിരിക്കും നിർബന്ധിത സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രഥമഘട്ടത്തിൽ ഒമാനിലെ ചരക്കുനീക്ക കമ്പനികളിലായിരിക്കും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസങ്ങൾ കണ്ടെത്തുക. ഒമാനിലിപ്പോൾ 30000 ചരക്കുനീക്ക കമ്പനികളിലായി 80,000ത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ 14 ശതമാനം മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം. സ്വദേശി യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സർക്കാർ എല്ലാ മേഖലയിലും സ്വദേശിവത്കരണത്തിനു ഊന്നൽ നൽകുന്നത്.
്വദേശിവൽക്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ കൗൺസിൽ വ്യക്തമാക്കി