- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
റോളാമാൾ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു
ഷാർജ : കോവിഡ് മഹാമാരി പതിയെ അരങ്ങൊഴിഞ്ഞ് ലോകം വീണ്ടും പഴയ ക്രമത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ആ മാറ്റത്തിന് ഉണർവേകി കാൽപന്തുകളിയുടെ മഹാവിസ്മയം തീർക്കാൻ നാലാമത് UB7 റോളാമാൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന് അരങ്ങൊരുങ്ങുകയായി.
ഷാർജ റോളാമാളിലെ വ്യാപാരികൾ സ്പോൺസർ ചെയ്യുന്ന എട്ടോളം ടീമുകളാണ്, രാവിനെ പകലാക്കുന്ന സായം സന്ധ്യയിൽ ദുബായ് ഖിസൈസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഡിസംബർ 12 ന് നടക്കുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനെത്തുക.
നാലാമത് റോളാമാൾ ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം പ്രവാസി വ്യവസായ പ്രമുഖൻ ശംസുദ്ദീൻ നല്ലെറ ഉച്ചു UB7 ന് നൽകി നിർവഹിച്ചു.
പാബ്ലോ വാരിയേർസ്, എഫ്‌സി സർക്ക റോളാമാൾ, ഡി ക്ലബ്ബ് എഫ്‌സി റോളാമാൾ, ബാബ് അൽ അത്താ ബിൽഡേർസ്, ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടേഴ്‌സ്, ടീം പെട്രോൾ, സ്പോടിങ് ബ്ലാക്ക് ബോക്സ്, സ്ലൂബ് സ്‌ട്രൈക്കേർസ് എന്നീ എട്ടോളം ടീമുകളാണ് Seaosn 4 UB7 റോളാമാൾ പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനെത്തുക.
വ്യവസായ പ്രമുഖൻ നല്ലെറ ശംസുദ്ദീന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിന്റെ സംഘാടകരായ ജിന്നാ മാണിക്കോത്ത്, ഫൈസൽ കോളിയാട്, ജീലു ഖാൻ, സർഫ്രാസ് ബ്ലാക്ക് ആൻഡ് വൈറ്റ്, ടിക്ടോക് സ്റ്റാർ സെല്ലു തുടങ്ങിയവർ സംബന്ധിച്ചു