ദുബൈ : അതിഞ്ഞാലിലെ യു.എ.ഇ നിവാസികളായ പ്രവാസികൾ മെയ് 18 ന്റെ സായം സന്ധ്യയിൽ ദുബൈ ക്വിസീസ് അൽബുസ്താൻ ഫുട്‌ബോൾ ഗ്രൗണ്ടിൽ ഒരുക്കുന്ന അതിഞ്ഞാൽ സോക്കർ ലീഗ്2017 ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ ദുബൈയിൽ നിന്നുള്ള അതിഞ്ഞാൽനിവാസികളുടെ ക്ലബായ ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ് ടീം സെലക്ഷനും ലോഗോപ്രഖ്യാപനവും നടത്തി.

ജാബിർ കെകെ യുടെ നായകത്വത്തിൽ പ്രധേശിക ക്ലബ്ടൂർണമെന്റുകളിലെ ഹരമായ മിന്നുംതാരം ശിഹാബ് പാരീസടക്കം പന്ത്രണ്ടംഗ കളിക്കാരെടീമിലേക്ക് സെലക്ട് ചെയ്യുകയും. ടീം കോച്ച് ഫിയാസും മാനേജർ സലീം സീ.ബിയുംചേർന്ന് ക്ലബ് ന്റെ ലോഗോ പ്രകാശനവും നടത്തി.