- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പി കുട ഉടമയുടെ മകളായ ഭാര്യയുമൊത്ത് ജേക്കബ് തോമസ് കൈയേറിയത് 151 ഏക്കറെന്ന് ആക്ഷേപം; വിജിലൻസിന്റെ രഹസ്യ റിപ്പോർട്ട് ഹാജരാക്കാൻ ലോകായുക്ത; ഡിഡിസി ജനറൽ സെക്രട്ടറിയുടെ ഹർജിയിൽ അന്വേഷണവും
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡി.ജി.പി.യുമായ ജേക്കബ് തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടു. ബെർബി ഫെർണാണ്ടസ് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത കെ.പി. ബാലചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണ

തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡി.ജി.പി.യുമായ ജേക്കബ് തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടു. ബെർബി ഫെർണാണ്ടസ് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത കെ.പി. ബാലചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഫൽറ്റ് മാഫിയയ്‌ക്കെതിരെ ശക്തമായി നിലപാടെടുക്കുകയും യുഡിഎഫ് സർക്കാരിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ഡിജിപി ഡോ. ജേക്കബ് തോമസിനെ നിശബ്ദനാക്കാനാണ് ഈ കേസ് എന്നാണ് സൂചന. സർക്കാർ ആശിർവാദത്തോടെയാണ് ഡിസിസി ജനറൽ സെക്രട്ടറി ലോകായുക്തയിൽ ഹർജി നൽകിയതെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസാണ് ഹർജി നൽകിയത്. ആദ്യദിനം ഹാജരായ അഭിഭാഷകരിലൊരാളാവട്ടെ കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ ജോർജ്ജ് മേഴ്‌സിയറുമായിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്താൻ ലോകായുക്തയുടെ നിർദ്ദേശം.
കർണാടകയിലെ കൂർഗ് ജില്ലയിൽ ഭാര്യ ഡെയ്‌സി ജേക്കബുമായി ചേർന്ന് റിസർവ്വ് വനം ഉൾപ്പെടുന്ന 151 ഏക്കർ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് വിജിലൻസിന്റെ രഹസ്യ റിപ്പോർട്ട് ഉണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കുടകിൽ 151 ഏക്കർ കൈയേറിയെന്നാണ് ആരോപണം. ആരോപണത്തെ തുടർന്ന് അങ്ങനെയൊരു രഹസ്യ റിപ്പോർട്ട് ഉണ്ടെങ്കിൽ അതുമായി വിജിലൻസ് ഡയറക്ടർ നേരിട്ട് കോടതിയിൽ ഹാജരാവണമെന്നും ലോകായുക്ത ഉത്തരവിട്ടു. ജേക്കബ് തോമിസിനെ കൂടാതെ സ്റ്റോർ പർച്ചേസ് അഡിഷണൽ സെക്രട്ടറി അടക്കം അഞ്ചു പേർക്ക് സമൻസ് അയയ്ക്കാനും ലോകായുക്ത നിർദ്ദേശിച്ചു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ മുങ്ങൽ ഉപകരണങ്ങൾ കരാറില്ലാതെ വാങ്ങി സർക്കാരിന് മുപ്പത്തി ആറായിരത്തോളം രൂപ നഷ്ടമുണ്ടാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ ഓഫീസുകളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി ആരോപണമുണ്ട്. സർക്കാർ സ്ഥാപനമായ സിഡ്‌കോയെയാണ് കരാർ ഏല്പിച്ചത്. മുൻപരിചയമില്ലാത്ത സിഡ്‌കോ ചെയ്ത പ്രവൃത്തിക്ക് അനെർട്ട് അംഗീകാരം നൽകുന്നതിന് മുൻപ് മുഴുവൻ തുകയായ 32 ലക്ഷം രൂപ കൈമാറിയതായി ഹർജിയിൽ പറയുന്നു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണപഠനത്തിനായി ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചിരുന്നു. ഈ കാലയളവിൽ കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഡയറക്ടറായി ജോലി നോക്കി വേതനം കൈപ്പറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
ജേക്കബ് തോമസ് സർവ്വീസിലെത്തുമുമ്പ് ബിസിനസ് രംഗത്തേയ്ക്കു കടന്നുവന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ്. 1954 മുതൽ സെന്റ് ജോർജ്ജ് അംബ്രല്ലാ എന്ന കുടനിർമ്മാണ സ്ഥാപനം ആരംഭിച്ച ഇവർ പോപ്പിക്കുട എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. ഭാര്യയുടെ പരമ്പരാഗത സ്വത്തുക്കളുടെ പേരിലാണ് ജേക്കബ് തോമസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. അവധിയിലായിരിക്കെ ടികെഎം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നോക്കിയെന്ന ആക്ഷേപവും നിലനിൽക്കില്ല. ജേക്കബ് തോമസ് ടികെഎമ്മിൽ ജോലി നോക്കുന്നതിനു തോട്ടുമുമ്പ് ഇപ്പോഴത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഇത്തരത്തിൽ അവധിയെടുത്ത് ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു. കെ.എം. എബ്രഹാമിന് അനുമതി നൽകിയ നടപടി ക്രമങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസ് അനുമതി നേടിയത്.
സിഡ്്‌കോയുടെ പേരിലും വലിയതുറ തുറമുഖത്തിന്റെ പേരിലും കൺസൾട്ടൻസി സ്ഥാപനത്തിന്റെ പേരിലുള്ള ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴീക്കൽ തുറമുഖത്തെ മണലെടുപ്പിന് തടസ്സം നിന്നിരുന്നു. മണൽ മാഫിയയ്‌ക്കെതിരെ നീങ്ങിയതിനാണ് ഇദ്ദേഹത്തെ തുറമുഖഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. കണ്ണൂർ ഡിസിസി ഭാരവാഹികളായ ചിലർക്ക് മണൽ മാഫിയയുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് വിനയായത് എന്നതാണ് യാഥാർത്ഥ്യം.

