- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ചരക്കു സേവന നികുതി ബിൽ ലോക്സഭ പാസാക്കി; വോട്ടെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടുനിന്നു; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വളർച്ച നൽകുന്ന നിയമമെന്ന് അരുൺ ജെയ്റ്റ്‌ലി
ന്യൂഡൽഹി: ബിജെപി സർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ ചരക്കുസേവന നികുതി(ജി.എസ്.ടി) ബിൽ ലോക്‌സഭയിൽ പാസാക്കി. ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ലോക്‌സഭയിൽ തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ, ആർ.എസ്.എന്നീ കക്ഷികൾ ബില്ലിനെ പിന്തുണച്ചപ്പോൾ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 336 പേർ അനുകൂലിച്ചും 11 പേർ എതിർത്
ന്യൂഡൽഹി: ബിജെപി സർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ ചരക്കുസേവന നികുതി(ജി.എസ്.ടി) ബിൽ ലോക്‌സഭയിൽ പാസാക്കി. ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ലോക്‌സഭയിൽ തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ, ആർ.എസ്.എന്നീ കക്ഷികൾ ബില്ലിനെ പിന്തുണച്ചപ്പോൾ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 336 പേർ അനുകൂലിച്ചും 11 പേർ എതിർത്തും വോട്ടു ചെയ്തു. 10 പേർ വിട്ടുനിന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ അംഗീകരിച്ചതായി സ്പീക്കർ സുമിത്രാ മഹാജൻ അറിയിച്ചു.
രാജ്യസഭയിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വളർച്ച നൽകുന്നതായിരിക്കും ചരക്കു സേവന നികുതി നിയമമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭാവിയിൽ വിലക്കയറ്റം കുറയ്ക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്.ടി നിലവിൽ വരുന്നതോടെ ഏതെങ്കിലും സംസ്ഥാനത്തിന് റവന്യൂ നഷ്ടമുണ്ടാകുമെന്ന് കരുതുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന വിധം ചരക്കുസേവന നികുതി കുത്തനെ വർധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഗ്രഹിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയിൽസ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. 27 ശതമാനം നികുതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രാജ്യന്തര തലത്തിൽ 16 ശതമാനമായിരിക്കേയാണ് ഇന്ത്യയിൽ 27 ശതമാനം പരിഗണിക്കുന്നത്. എന്നാൽ ജനങ്ങൾ അധികഭാരം നൽകുന്ന നിരക്ക് ഉണ്ടാവില്ലെന്നും കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 2016 ഏപ്രിൽ ഒന്നു മുതൽ നിയമം നിലവിൽ വരും.
യു.പി.എ സർക്കാരിന്റെ കാലത്ത് ചരക്കു സേവന നികുതി ബിൽ കൊണ്ടുവരാൻ ആലോചന നടന്നതാണെങ്കിലും ഇതുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. രണ്ടര വർഷത്തോളം ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലുരുന്നു.