- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഒടുവിൽ നമ്മുടെ എംപി മാർക്കു വിവേകം ഉണ്ടായിരിക്കുന്നു; വിലയേറിയ പാർലമെന്ററി സമയം പാഴാക്കുന്ന ഏർപാടു ഇല്ലാതാകുന്നു; മൺസൂൺ സെക്ഷനിൽ 100 ശതമാനം പ്രകടനവുമായി രാജ്യസഭ, 110 ശതമാനം മികവു കാട്ടി ലേക്സഭയും
ന്യൂഡൽഹി: ഇരുപത് ദിവസം നീണ്ടു നിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കുമ്പോൾ ലോക്‌സഭ 110 ശതമാനം സമയം ചിലവഴിച്ചപ്പോൾ 100 ശതമാനം സമയം നീക്കിവച്ചു രാജ്യസഭയും മികവുപുലർത്തി. മൻകൂട്ടി നിശ്ചയിച്ച സമയത്തിൽനിന്നും ഇരുസഭകളും കൂടുതൽ സമയം ചർച്ചയ്ക്കു വേണ്ടി മാറ്റിവച്ചതായി ഗവൺമെന്റ് പുറത്തിറക്കിയ രേഖകൾ പറയുന്നു. 15 ബില്ലുകളാണ് ഇത്തവണ മുന്നോട്ടു വച്ചിരുന്നത്. സമ്മേളനത്തിൽ മുന്നോട്ടു വന്ന 15 ബില്ലുകളും പാസാക്കി ലോക്‌സഭ ഉത്തരവിറക്കിയപ്പോൾ ചരക്ക്, സേവന നികുതി ഉൾപെടെ 14 ബില്ലുകളാണ് രാജ്യസഭ അംഗീകരിച്ചത്. ചില ബില്ലുകൾ അവതരിപ്പിച്ച ദിവസം തന്നെ ഇരു സഭകളും അംഗീകരിച്ചു. അവതരിപ്പിച്ച് അരമണിക്കൂർ പിന്നിടുന്നതിനു മുമ്പേയാണ് അവ അംഗികരിച്ചത്. ലോക് പാൽ, ലോകായുക്ത തുടങ്ങിയ ബില്ലുകൾ അത്തരത്തിൽ വരുന്നു. 20 ദിവസങ്ങളിലായി ഇരു സഭകലും മുൻകൂട്ടി തീരുമാനിച്ചതിലും കൂടുതൽ സമയം ചിലവഴിച്ചിരുന്നു. 11 ദിവസമായിരുന്നു ലോക്‌സഭ തിരുമാനിച്ചത്. എന്നാൽ 11 ദിവസത്തിൽ കൂടുതൽ സമയം സഭ സമ്മേളിച്ചു. 14 ദിവസമായിരുന്നു രാജ്യസഭ സമ
ന്യൂഡൽഹി: ഇരുപത് ദിവസം നീണ്ടു നിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കുമ്പോൾ ലോക്‌സഭ 110 ശതമാനം സമയം ചിലവഴിച്ചപ്പോൾ 100 ശതമാനം സമയം നീക്കിവച്ചു രാജ്യസഭയും മികവുപുലർത്തി. മൻകൂട്ടി നിശ്ചയിച്ച സമയത്തിൽനിന്നും ഇരുസഭകളും കൂടുതൽ സമയം ചർച്ചയ്ക്കു വേണ്ടി മാറ്റിവച്ചതായി ഗവൺമെന്റ് പുറത്തിറക്കിയ രേഖകൾ പറയുന്നു.
15 ബില്ലുകളാണ് ഇത്തവണ മുന്നോട്ടു വച്ചിരുന്നത്. സമ്മേളനത്തിൽ മുന്നോട്ടു വന്ന 15 ബില്ലുകളും പാസാക്കി ലോക്‌സഭ ഉത്തരവിറക്കിയപ്പോൾ ചരക്ക്, സേവന നികുതി ഉൾപെടെ 14 ബില്ലുകളാണ് രാജ്യസഭ അംഗീകരിച്ചത്. ചില ബില്ലുകൾ അവതരിപ്പിച്ച ദിവസം തന്നെ ഇരു സഭകളും അംഗീകരിച്ചു. അവതരിപ്പിച്ച് അരമണിക്കൂർ പിന്നിടുന്നതിനു മുമ്പേയാണ് അവ അംഗികരിച്ചത്. ലോക് പാൽ, ലോകായുക്ത തുടങ്ങിയ ബില്ലുകൾ അത്തരത്തിൽ വരുന്നു.
20 ദിവസങ്ങളിലായി ഇരു സഭകലും മുൻകൂട്ടി തീരുമാനിച്ചതിലും കൂടുതൽ സമയം ചിലവഴിച്ചിരുന്നു. 11 ദിവസമായിരുന്നു ലോക്‌സഭ തിരുമാനിച്ചത്. എന്നാൽ 11 ദിവസത്തിൽ കൂടുതൽ സമയം സഭ സമ്മേളിച്ചു. 14 ദിവസമായിരുന്നു രാജ്യസഭ സമ്മേളനം നിശ്ചയിച്ചിരുന്നത്. അതിൽ കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ട്. ചോദ്യോത്തര വേളയും നിശ്ചയിച്ചതിൽ കൂടുതൽ സമയം ഉണ്ടായിരുന്നു.
കശ്മീർ വിഷയത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന പ്രമേയം ഐകകണ്‌ഠ്യേ അംഗീകരിച്ചതായിരുന്നു ഈ സമ്മേളനകാലത്തെ അവസാന കാര്യപരിപാടി. വർഷകാല സമ്മേളനത്തിന് അവസാനമായത്. കശ്മീർ വിഷയം പരിഹരിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് സഭ ഉറപ്പ് നൽകി. ഇക്കാര്യത്തിൽ കശ്മീർ ജനതയെ വിശ്വാസത്തിലെടുക്കണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നുവന്നു. കശ്മീർ വിഷയം രണ്ട് തവണയാണ് വെള്ളിയാഴ്ച സഭ ചർച്ചചെയ്തത്.