- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ നിന്നും ചെല്ലുന്ന നേതാക്കൾക്ക് സ്വീകരണം നൽകിയവർക്കുള്ള പ്രതിഫലമായിരുന്നു ലോക കേരളാ സഭയെന്ന് തെളിയിച്ച് ഭരണ കക്ഷി എംഎൽഎയുടെ പ്രതികരണം; എൻആർഐ എംഎൽഎമാർ എന്ന് പേരു വച്ചു സ്വീകരണം വാങ്ങി പ്രാഞ്ചിയേട്ടന്മാർ; തിരുവഞ്ചൂരിന്റെ വിമർശനം തുറന്നു കാട്ടുന്നത്
തിരുവനന്തപുരം: എല്ലാവരെയും വിദേശരാജ്യങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ആതിഥ്യമര്യാദ കാട്ടുന്നവർക്ക് അതു തിരിച്ചുകൊടുക്കേണ്ടേ-സിപിഎം എംഎൽഎയായ ആർ രാജേഷ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ വാചകമാണ് ഇത്. ലോക കേരള സഭയെ കുറിച്ചുള്ള ചർച്ചയ്ക്കിടയൊണ് സിപിഎമ്മിന്റെ യുവ എംഎൽഎ സത്യം തുറന്നു പറഞ്ഞത്. ഇതോടെ ലോക കേരള സഭയെന്നത് നാട്ടിൽ നിന്ന് വിദേശത്ത് എത്തുന്ന നേതാക്കൾക്ക് സ്വീകരണം നൽകിയവർക്കുള്ള പാരിതോഷികമായിരുന്നുവെന്ന് വ്യക്തമാവുകായണ്. കോടികൾ മുടിച്ച് ഖജനാവിനെ കാലിയാക്കി കേരള ലോക സഭ നടത്തിയത് എന്തിന് എന്ന് ഇനിയും ആർക്കും പിടികിട്ടിയിട്ടില്ല. അതിനിടെയാണ് സത്യം വിശദീകരിക്കുന്ന ചർച്ചകൾ നിയമസഭയിൽ നടന്നത്. കേരളത്തിൽ എംഎൽഎമാർക്കു പുറമെ എൻആർഐ എംഎൽഎമാരുമുണ്ടോ? നിയമനസഭയിൽ ഈ സംശയം ഉന്നയിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ലോക കേരളസഭയിൽ പങ്കെടുത്ത ചില പ്രവാസികൾക്ക് അവരുടെ നാട്ടിൽ നൽകിയ സ്വീകരണത്തിന്റെ ബോർഡുകളിൽ എൻആർഐ എംഎൽഎ എന്നു വിശേഷിപ്പിച്ചുവെന്നാണ് ആക്ഷേപം. പ്രവാസികൾ അവരുടെ നാട്ടിൽ അവർക്ക് അവർ തന്നെ സ്വീകരണം സംഘടിപ്പി
തിരുവനന്തപുരം: എല്ലാവരെയും വിദേശരാജ്യങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ആതിഥ്യമര്യാദ കാട്ടുന്നവർക്ക് അതു തിരിച്ചുകൊടുക്കേണ്ടേ-സിപിഎം എംഎൽഎയായ ആർ രാജേഷ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ വാചകമാണ് ഇത്. ലോക കേരള സഭയെ കുറിച്ചുള്ള ചർച്ചയ്ക്കിടയൊണ് സിപിഎമ്മിന്റെ യുവ എംഎൽഎ സത്യം തുറന്നു പറഞ്ഞത്. ഇതോടെ ലോക കേരള സഭയെന്നത് നാട്ടിൽ നിന്ന് വിദേശത്ത് എത്തുന്ന നേതാക്കൾക്ക് സ്വീകരണം നൽകിയവർക്കുള്ള പാരിതോഷികമായിരുന്നുവെന്ന് വ്യക്തമാവുകായണ്. കോടികൾ മുടിച്ച് ഖജനാവിനെ കാലിയാക്കി കേരള ലോക സഭ നടത്തിയത് എന്തിന് എന്ന് ഇനിയും ആർക്കും പിടികിട്ടിയിട്ടില്ല. അതിനിടെയാണ് സത്യം വിശദീകരിക്കുന്ന ചർച്ചകൾ നിയമസഭയിൽ നടന്നത്.
കേരളത്തിൽ എംഎൽഎമാർക്കു പുറമെ എൻആർഐ എംഎൽഎമാരുമുണ്ടോ? നിയമനസഭയിൽ ഈ സംശയം ഉന്നയിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ലോക കേരളസഭയിൽ പങ്കെടുത്ത ചില പ്രവാസികൾക്ക് അവരുടെ നാട്ടിൽ നൽകിയ സ്വീകരണത്തിന്റെ ബോർഡുകളിൽ എൻആർഐ എംഎൽഎ എന്നു വിശേഷിപ്പിച്ചുവെന്നാണ് ആക്ഷേപം. പ്രവാസികൾ അവരുടെ നാട്ടിൽ അവർക്ക് അവർ തന്നെ സ്വീകരണം സംഘടിപ്പിക്കുന്നുവെന്ന പരിഹാസമാണ് തിരുവഞ്ചൂർ ഉയർത്തിയത്. എന്നാൽ ഇതിന് ആരും മറുപടി പറഞ്ഞതുമില്ല. പ്രോട്ടോകോളിൽ എംഎൽഎയാണോ എൻആർഐ എംഎൽഎ ആണോ മുന്നിലെന്ന സംശയങ്ങളും ഈ ചർച്ചയുമായി ബന്ധപ്പെട്ട് ഉയരുകയാണ്. ലോക കേരള സഭയിൽ സ്പീക്കറെ പിൻനിരയിൽ ഇരുത്തിയെന്ന ആരോപണവും ഉയരുന്നു.
ലോക കേരളസഭയെ കെ മുരളീധരനും തുറന്നെതിർത്തു. എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തവരെ ലോകകേരളസഭയിലെ അംഗങ്ങളായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ആലോചന പോലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിനിടെയാണ് സിപിഎം എംഎൽഎ തന്നെ ലോക കേരള സഭ നടത്തിയത് എന്തിന് എന്ന് വ്യക്തമാക്കിയത്. എല്ലാവരെയും വിദേശരാജ്യങ്ങളിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ആതിഥ്യമര്യാദ കാട്ടുന്നവർക്ക് അതു തിരിച്ചുകൊടുക്കേണ്ടേ എന്നായിരുന്നു ആർ.രാജേഷിന്റെ നിഷ്‌കളങ്കമായ ചോദ്യം.ആതിഥേയത്വം തിരിച്ചുകൊടുക്കലല്ല, അവർ മലയാളത്തിന്റെ മഹത്വം കേരളത്തിനു പുറത്തു പ്രസരിപ്പിക്കുന്നവരാണെന്നായിരുന്നു കെവി അബ്ദുൽ ഖാദറിന്റെ മറുപടി. അങ്ങനെ ലോക കേരള സഭയുടെ ലക്ഷ്യം സഹായിക്കുന്നവരെ നാട്ടിൽ കൊണ്ടു വന്ന് ആദരിക്കുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്.
സ്പീക്കർക്കു മുൻനിരയിൽ സ്ഥാനം നൽകാത്തതിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയപ്പോൾ, എംഎൽഎമാർക്ക് ഒരു വശത്തെങ്കിലും സീറ്റു നൽകാമായിരുന്നുവെന്ന് മന്ത്രി ജി.സുധാകരൻ ചൂണ്ടിക്കാട്ടി. വ്യവസായ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു അംഗങ്ങളുടെ വിമർശനം. മുന്നിൽ ഇരിക്കേണ്ടവരെ മുന്നിൽത്തന്നെ ഇരുത്തണമെന്നും നിയമസഭയിൽ ഒരു സമ്മേളനം സംഘടിപ്പിക്കുമ്പോൾ സ്പീക്കറെ പിന്നിൽ ഇരുത്തിയതു ശരിയായില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. എൻ.ഷംസുദീൻ എംഎൽഎയെ 251-ാം സീറ്റിലാണ് ഇരുത്തിയത്.
ലോക കേരളസഭയിൽ അംഗങ്ങളായ ചിലർ എൻആർഐ എംഎൽഎ എന്ന പേരിൽ നാട്ടിൽ സ്വീകരണം ഏറ്റുവാങ്ങി. ബാൻഡ് മേളവും ഘോഷയാത്രയുമായി അവരെ സ്വീകരിക്കുന്നതു നല്ല കാര്യമാണ്. എന്നാൽ, എംഎംഎൽമാർക്ക് ഉചിതമായ സ്ഥാനം നൽകാതെ അപമാനിക്കുന്നതു ശരിയല്ല. മധുരയിൽ ലോക തമിഴ് സമ്മേളനം നടത്തിയപ്പോൾ താനും പോയിരുന്നു. അവിടെ എംഎൽഎമാരെ പിന്നിലല്ല ഇരുത്തിയതെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്പീക്കറെ പിന്നിൽ ഇരുത്തിയെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നടുക്കായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമെന്നും മന്ത്രി ജി.സുധാകരൻ തിരുത്തി. സ്പീക്കറെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രസീഡിയത്തിൽ അംഗമായിരുന്നെന്നും മന്ത്രി എ.കെ.ബാലൻ മറുപടി നൽകി.
സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെ മറ്റൊരു വെള്ളാനയെ കൂടി സൃഷ്ടിക്കുകയായിരുന്നു ലോക കേരള സഭ. എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന ലോകകേരള സഭയിൽ കളങ്കിത വ്യക്തികൾക്കും ക്ഷണമുണ്ടായിരുന്നു. സിസി തമ്പി പോലും എത്തി. ലോകകേരളസഭയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പട്ടിക അവസാന നിമിഷം തിരക്കിട്ടാണ് തയ്യാറാക്കിയത്. എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുമ്പോൾ കൊണ്ടു നടക്കുന്നവരും സ്പോൺസർ ചെയ്യുന്നവരുമാണ് 90 ശതമാനം അംഗങ്ങളും. ഈ ആരോപണമാണ് നിയമസഭയിൽ രാജേഷും ശരിവയ്ക്കുന്നത്.
ഇടത് പക്ഷത്തിന്റെ ലേബലിൽ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും അംഗത്വം നൽകി. കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒഐസിസിക്ക് 15 സീറ്റുകൾ അനുവദിച്ചു. അതുകൊണ്ട് ആരും എതിർത്തില്ല. ലോക കേരളസഭയുടെ അംഗബലം 351 ആണ്. കേരളനിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാർലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളാണ്. 178 അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശംചെയ്തു. ഇപ്രകാരം നാമനിർദ്ദേശം ചെയ്ത അംഗങ്ങളിൽ 42 പേർ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽനിന്നും 100 പേർ പുറംരാജ്യങ്ങളിൽനിന്നും ആറുപേർ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരിൽ നിന്നും 30 പേർ വിവിധ വിഷയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ആണ്. ഇവരിൽ ചില പ്രാഞ്ചിയേട്ടന്മാരാണ് പ്രവാസി എംഎൽഎമാരായി ചമഞ്ഞ് വിദേശത്ത് സ്വീകരണങ്ങൾ സ്വയം സംഘടിപ്പിക്കുന്നത്.
ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കുമെന്നാണ് സർക്കാർ പറയുന്നത്. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങൾ വരും. സഭ കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. ഇതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോക കേരള സഭ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സർക്കാരിന് ഇതുവരെ ഊഹമില്ല. ഇതിനിടെയാണ് എംഎൽഎമാർ പോലും സത്യം തുറന്നു പറയുന്നത്.