- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ജിഎസ്ടി ബിൽ ലോക്സഭയും പാസാക്കി; പ്രതിപക്ഷത്തിന്റെ പിന്തുണച്ചപ്പോൾ എഐഎഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു; ഇനി ബിൽ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക്; നികുതി ഭീകരതയിൽ നിന്ന് മോചനമാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ ലോക്‌സഭയിലും പാസാക്കി. പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ അംഗീകരിച്ചത്. സഭയിൽ ഹാജരായ 429 അംഗങ്ങൾ ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. ബിൽ പരിഗണിക്കുന്നതിനിടെ എഐഎഡിഎംകെ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ജിഎസ്ടിയിൽ കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഇറങ്ങിപ്പോകുന്നതെന്ന് എഐഎഡിഎംകെ നേതാവ് പി വേണുഗോപാൽ സഭയെ അറിയിച്ചു. ജിഎസ്ടി ബിൽ നേരത്തെ രാജ്യസഭ അംഗീകരിച്ചിരുന്നു. ഇരു സഭകളും അംഗീകരിച്ചതിനാൽ ബിൽ ഇനി സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് വിടും. 29ൽ 16 സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ജിഎസ്ടി ബിൽ നിയമമാകും. അതേസമയം ജി.എസ്.ടി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ബിൽ പാസാകുന്നതോടെ നികുതി ഭീകരതയിൽ നിന്ന് മോചനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിി പറഞ്ഞു. ജി.എസ്.ടി ബില്ലിനോട് സഹകരിച്ച എല്ലാ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും നന്ദി പറയുന്നു. ഇത് ഏതെങ്കിലും പാർട്ടിയുടെയോ സർക്കാരിന്റെയോ വിജയമല്ല. ഇത് ജനാധിപ
ന്യൂഡൽഹി: ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ ലോക്‌സഭയിലും പാസാക്കി. പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ അംഗീകരിച്ചത്. സഭയിൽ ഹാജരായ 429 അംഗങ്ങൾ ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. ബിൽ പരിഗണിക്കുന്നതിനിടെ എഐഎഡിഎംകെ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ജിഎസ്ടിയിൽ കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഇറങ്ങിപ്പോകുന്നതെന്ന് എഐഎഡിഎംകെ നേതാവ് പി വേണുഗോപാൽ സഭയെ അറിയിച്ചു. ജിഎസ്ടി ബിൽ നേരത്തെ രാജ്യസഭ അംഗീകരിച്ചിരുന്നു. ഇരു സഭകളും അംഗീകരിച്ചതിനാൽ ബിൽ ഇനി സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് വിടും. 29ൽ 16 സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ജിഎസ്ടി ബിൽ നിയമമാകും.
അതേസമയം ജി.എസ്.ടി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ബിൽ പാസാകുന്നതോടെ നികുതി ഭീകരതയിൽ നിന്ന് മോചനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിി പറഞ്ഞു. ജി.എസ്.ടി ബില്ലിനോട് സഹകരിച്ച എല്ലാ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും നന്ദി പറയുന്നു. ഇത് ഏതെങ്കിലും പാർട്ടിയുടെയോ സർക്കാരിന്റെയോ വിജയമല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആയിരുന്നതിനാൽ സംസ്ഥാന സർക്കാരുകളുടെ ആശങ്കകൾ മനസിലാക്കാനും അത് പരിഹരിക്കാനും പ്രയാസമുണ്ടായില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാന പാർട്ടികളുടെയെല്ലാം പിന്തുണയോടെയാണ് ജി.എസ്.ടി ബിൽ ലോക്‌സഭയിൽ പരിഗണിക്കുന്നത്. നേരത്തെ രാജ്യസഭയിൽ ബിൽ പാസായിരുന്നു. ലോക്‌സഭ കൂടി ബിൽ പാസാക്കുന്നതതോടെ ജി.എസ്.ടി ഒരു കടമ്പ കൂടി മറികടക്കും. ജി.എസ്.ടി ബിൽ നികുതി ഭാരം കുറയ്ക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.